Post Header (woking) vadesheri

ഗുരുവായൂരിൽ തൃപ്പുത്തരി ഞായറാഴ്‌ച

Above Post Pazhidam (working)

ഗുരുവായൂര്‍: ഈ വര്‍ഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതല്‍ 9.30 മണി വരെയുള്ള മുഹൂര്‍ത്തത്തില്‍ നടക്കും..

First Paragraph Jitesh panikar (working)

തൃപ്പുത്തരി ദിവസം ഭക്തജനങ്ങള്‍ക്കായി 1,200 ലിറ്റര്‍ പുത്തരി പായസം തയ്യാറാക്കും. തൃപ്പുത്തരി നിവേദ്യത്തിനുള്ള അരി പാരമ്പര്യ അവകാശികളായ 21 കുടുംബങ്ങളിലെ അമ്മമാർ ഉരലിൽ കുത്തി തയാറാക്കി.

13 ഇല്ലങ്ങളിലെ നൂറോളം കീഴ്‌ശാന്തി നമ്പൂതിരിമാർ പുലർച്ചെ 2 മുതൽ ആയിരത്തി അറുനൂറോളം നാളികേരം ചിരകി നാളികേരപ്പാൽ എടുത്ത് ശർക്കരയും 2200 എണ്ണം കദളിപ്പഴവും 22 കിലോ നെയ്യും ചേർത്ത് 1200 ലീറ്റർ പുത്തരിപ്പായസം തയാറാക്കും .

ഉച്ചപൂജക്ക്‌ ശേഷം ഭക്തർക്ക് പ്രസാദം വിതരണം ചെയ്യും

First Paragraph Jitesh panikar (working)