
ഗുരുവായൂർ ക്ഷേത്ര സന്നിധി ശ്വാന സംഘം കയ്യടക്കി.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര സന്നിധി ശ്വാന സംഘം കയ്യടക്കി , ഭയന്ന ഭക്തർ ചിതറിയോടി വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ഏഴ് അംഗ ശ്വാന സംഘം ഭക്തരുടെ ഇടയിലേക്ക് ഓടിക്കയറിയത്. ഭഗവാനെ തൊഴാൻ എത്തുന്നവര്ക്ക് നായയുടെ കടിയും ലഭിക്കുമെന്ന അവസ്ഥയിലാണ് ഇപ്പോൾ ക്ഷേത്ര നട . തെരുവ് നായ്ക്കളെ നിർമാർജനം ചെയ്യുന്ന ഉത്തരവാദിത്വം അതാത് തദ്ദേശ സ്ഥാപനനങ്ങൾക്കാണെന്ന് സുപ്രീം കോടതി തന്നെ ഉത്തരവ് നൽകിയിട്ടുള്ളത് .

എ ബി സി സെന്ററുകൾ സ്ഥാപിച്ചു അവിടെയാണ് തെരുവ് നായകളെ സംരക്ഷിക്കേണ്ടത് എന്ന സുപ്രീം കോടതി പലവട്ടം ഓര്മപെടുത്തിയിട്ടുണ്ട് . എന്നാൽ ഇതൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന നിലപാടിലാണ് ഗുരുവായൂർ നഗര സഭ . ഗുരുവായൂർ ക്ഷേത്രം ഉള്ളത് കൊണ്ട് മാത്രം സ്ഥാപിതമായാണ് ഈ നഗരസഭ . എന്ന ധാരണ ഒന്നും ഭരണ കർത്താക്കൾക്കില്ല ..


ഭക്തർക്ക് വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കുന്ന കാര്യത്തിൽ ഒരു താൽപര്യവും നഗര സഭ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുമില്ല .ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ചാവക്കാട് നഗര സഭ തെരുവ് നായകളുടെ സംരക്ഷണത്തിനായി എ ബി സി സെന്റർ സ്ഥാപിച്ചിട്ടുണ്ട് ഇവിടെ നിന്നും പിടികൂടുന്ന നായ്ക്കളെ അവിടെ സംരക്ഷിക്കാൻ കഴിയും
. പാർട്ടിയുടെ ഒരു ജില്ലാ കമ്മറ്റി അംഗത്തിന്റെ നിർദേശം അനുസരിച്ചു മാത്രം നഗര സഭ ഭരണം നടത്തുന്നത് കൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നതെന്നാണ് ആക്ഷേപം . മുൻപ് അഡ്മിനിസ്ട്രേറ്റർ കെ പി വിനയന്റെ കാലത്ത് ഇത് പോലെ നായ്ക്കളുടെ ശല്യം ക്ഷേത്ര നടയിൽ അധികരിച്ചപ്പോൾ അതിനെ ഓടിക്കാനുള്ള നടപടി എടുത്തിരുന്നു . അന്നും നഗര സഭ ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്.

