Post Header (woking) vadesheri

എന്‍.എസ്.എസ് കുടുംബ സംഗമവും, ഓണാഘോഷവും

Above Post Pazhidam (working)

ഗുരുവായൂർ: എന്‍.എസ്.എസ് കാരക്കാട് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. കരയോഗം ഹാളിൽ നടന്ന കുടുംബ സംഗമം ചാവക്കാട് താലൂക്ക് യൂണിയന്‍ പ്രസിഡൻ്റ് കെ. ഗോപാലൻ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ. എം.എം. ഷജിത്ത് മുഖ്യപ്രഭാഷണം നടത്തി. കരയോഗം പ്രസിഡൻ്റ് പ്രൊഫ. എൻ. വിജയൻ മേനോൻ അധ്യക്ഷനായി.

Poonthanam


സ്ട്രക്ചറൽ എൻജിനീയറിങ്ങിൽ പി.എച്ച്.ഡി നേടിയ ഡോ. നമിത രവീന്ദ്രൻ, വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഗോപിക കൃഷ്ണകുമാർ, എം. അരുണിമ, പി. അക്ഷയ് എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു. യൂണിയൻ സെക്രട്ടറി എം.കെ. പ്രസാദ് ചികിത്സാ ധനസഹായ വിതരണം ചെയ്തു.

Rugmani 700-200

ടി.ഉണ്ണികൃഷ്ണന്‍ മാസ്റ്റർ, ബിന്ദു നാരായണന്‍, പി.കെ രാജേഷ് ബാബു, ഡോ. വി അച്ചുതന്‍കുട്ടി, ബാബു വീട്ടിലായിൽ, കെ. രാധാമണി, സൗമ്യ മുരളി, അഭിനവ്.ആർ. മേനോൻ, പി. അക്ഷയ്, സി സജിത് കുമാർ, കെ. വിശ്വനാഥൻ മേനോൻ എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും ഓണ സദ്യയുമുണ്ടായി.

First Paragraph Jitesh panikar (working)