Post Header (woking) vadesheri

ഗുരുവായൂർ ക്ഷേത്രത്തിൽഇത് വരെ 415 വിവാഹങ്ങൾ നടന്നു

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്ര ത്തിൽ പന്തീരടി പൂജക്ക്‌ മുൻപ് വരെ 415 വിവാഹങ്ങൾ നടന്നു രാവിലെ നാലു പത്തോടെ ( 4.10 am) ക്ഷേത്രം കിഴക്കേ നടയിൽ ഒന്നാം നമ്പർ മണ്ഡപത്തിൽ ദേവസ്വം ചെയർമൻ എ.വി.ഗോപിനാഥ് ഭദ്രദീപം തെളിച്ചതോടെയാണ് വിവാഹങ്ങൾക്ക് തുടക്കമായത്.

Poonthanam
Rugmani 700-200

മംഗളവാദ്യത്തിൻ്റെ അകമ്പടിയിൽ കണ്ണൂർ തലശ്ശേരി സ്വദേശി ആർണവ് മോഹൻ കുമാർ പഴയങ്ങാടി സ്വദേശിനി വിദ്യാ ആനന്ദ് രാജിന് താലിചാർത്തി. തുടർന്ന് മറ്റ് 5 മണ്ഡപങ്ങളിലും വിവാഹങ്ങൾ തുടങ്ങി. 444 വിവാഹങ്ങൾ ആണ്  ശീട്ടാക്കിയിരുന്നത്. ഇതോടെ 2024 സെപ്റ്റംബർ എട്ടിന് നടന്ന 334 വിവാഹം എന്ന റെക്കോർഡ് ആണ് തകർന്ന് വീണത്.

ദേവസ്വം ഭരണസമിതി അംഗങ്ങളായ .സി.മനോജ്, .മനോജ് ബി നായർ,  എം.യു. ഷിനിജ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പ്രമോദ് കളരിക്കൽ, എം.രാധ, പി.ആർ.ഒ വിമൽ ജി നാഥ്, അസി.മാനേജർ എ.വി.പ്രശാന്ത്, ഹെൽത്ത് സൂപ്പർവൈസർ എം എൻ രാജീവ് എന്നിവർ ഉൾപ്പെടെ ജീവനക്കാരും സന്നിഹിതരായി.