Post Header (woking) vadesheri

എം ഡി എം എ യുമായി റിട്ട : എസ് പി . ഉണ്ണിരാജന്റെ മകനും സുഹൃത്തും പിടിയിൽ

Above Post Pazhidam (working)

തൃശൂർ: ലഹരി കൈമാറ്റത്തിനിടെ റിട്ടയേർഡ് എസ്.പി. പി എൻ ഉണ്ണിരാജന്റെ മകനടക്കം രണ്ട് പേരെ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ടീം പിടികൂടി. 5.005 ഗ്രാം എം.ഡി.എം.എ.യുമായി അഭിജിത് ഉണ്ണിരാജൻ (31), കൂട്ടാളി റോജർ വി. ദേവസി (31) എന്നിവരാണ് അറസ്റ്റിലായത്.

Poonthanam
Rugmani 700-200


ഓണത്തോടനുബന്ധിച്ച് ലഹരിക്കെതിരെ നടത്തുന്ന ഓപ്പറേഷൻ തണ്ടർ പരിശോധനയുടെ ഭാഗമായി തൃശൂർ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ടീം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
ചിയ്യാരം–കുറുക്കഞ്ചേരി റോഡിൽ ചിയ്യാരം മോഹന ഫാർമസിക്ക് സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. ആഗസ്റ്റ് 18ന് രാത്രി 8.50ഓടെ എക്സൈസ് ഇൻസ്‌പെക്ടർ എൻ. സുദർശന കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

Vasudev Inn


എക്സൈസ് പറയുന്നതനുസരിച്ച്, KL-08-BS-8482 നമ്പർ സ്കൂട്ടറിൽ എം.ഡി.എം.എ. കടത്തിക്കൊണ്ടുവന്ന് കൈമാറ്റം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അഭിജിത് ഉണ്ണിരാജനും റോജർ വി. ദേവസിയും പിടിയിലായത്.
സംഭവത്തിൽ ഇരുവർക്കുമെതിരെ എൻ.ഡി.പി.എസ്. ആക്ടിലെ 22(b), 25, 29, 60(3) വകുപ്പുകൾ പ്രകാരം കേസെടുത്തു. തൃശൂർ എക്സൈസ് സ്ക്വാഡ് ഓഫീസിൽ ക്രൈം നമ്പർ 40/2026 ആയി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.