Post Header (woking) vadesheri

ലിറ്റിൽ ഫ്ലവർ കോളേജിൽ ‘കരിയർ കോമ്പസ് 2026’

Above Post Pazhidam (working)

ഗുരുവായൂർ: ലിറ്റിൽ ഫ്ലവർ കോളേജ് (ഓട്ടോണമസ്) കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്‌മെന്റ് സെൽ (CGPC) സംഘടിപ്പിച്ച ‘കരിയർ കോമ്പസ് 2026’ കരിയർ ഗൈഡൻസ് പരിപാടിയിൽ ‘ഓഫീസ് ഓഫ് കോർപ്പറേറ്റ് റിലേഷൻസ് ആൻഡ് പ്ലേസ്‌മെന്റ്‌സ്’ ഉദ്ഘാടനം ചെയ്തു. പ്രൊഫസറും കരിയർ കോച്ചും കരിയർ വ്ലോഗറുമായ ഡോ. ബ്രിജേഷ് ജോർജ് ജോൺ ഓഫീസ് ഉദ്ഘാടനം ചെയ്തു.

Poonthanam
Rugmani 700-200

വിവിധ വിഷയമേഖലകളിലെ കരിയർ സെഷനുകൾക്കൊപ്പം ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ‘കരിയർ ഗോൾ സെറ്റിംഗ്’ സെഷനും സംഘടിപ്പിച്ചു. കരിയർ വികസനം, ലക്ഷ്യനിർണ്ണയം, തൊഴിൽക്ഷമത വർധിപ്പിക്കുന്ന നൈപുണ്യങ്ങൾ എന്നിവയിൽ ഡോ. ബ്രിജേഷ് ജോർജ് ജോൺ വിദ്യാർത്ഥികൾക്ക് മാർഗനിർദേശം നൽകി.

Vasudev Inn

ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ജെ. ബിൻസി സന്നിഹിതയായിരുന്നു. പ്ലേസ്‌മെന്റ് കോർഡിനേറ്റർ ഡോ. സൗമ്യ കെ. നന്ദി രേഖപ്പെടുത്തി. വിദ്യാർത്ഥികളെ മികച്ച തൊഴിൽ അവസരങ്ങളിലേക്ക് നയിക്കുന്നതിനും കോളേജിന്റെ കോർപ്പറേറ്റ് ബന്ധങ്ങളും പ്ലേസ്‌മെന്റ് പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനുമുള്ള വേദിയായി ‘കരിയർ കോമ്പസ് 2026’ മാറി.