Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം.

Above Post Pazhidam (working)

ഗുരുവായൂർ : രാജ്യത്തിൻ്റെ എൺപതാമത് സ്വാതന്ത്ര്യദിനം ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിക്കുകയാണ്. രാവിലെഎട്ടരയോടെ ദേവസ്വം കാര്യാലയമായ ശ്രീപത്മത്തിന് മുന്നിൽ ചെയർമാൻ
.എ വി.ഗോപിനാഥ് ദേശീയ പതാക ഉയർത്തി.

Poonthanam
Rugmani 700-200

തുടർന്ന് ദേശീയപതാകയെ അഭിവാദ്യം ചെയ്ത ശേഷം അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേവസ്വം സുരക്ഷാ വിഭാഗത്തിലെ വിമുക്ത ഭടൻമാരുടെ പരേഡിൽ ചെയർമാൻ അഭിവാദ്യം സ്വീകരിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ .മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, .സി.മനോജ്, ദേവസ്വം ജീവനക്കാർ എന്നിവർ സന്നിഹിതരായി.

Vasudev Inn

ദേവസ്വം സെക്യൂരിറ്റി സൂപ്പർവൈസർ സുബ്രഹ്മണിയാണ് വിമുക്ത ഭടൻമാരുടെ പരേഡിനെ നയിച്ചത്. ദേവസ്വത്തിലെ വിവിധ സ്ഥാപനങ്ങളിലും സ്വാതന്ത്യദിനാഘോഷ ഭാഗമായി ദേശീയപതാക ഉയർത്തി