
തകർന്ന ദേശീയപാത , ആക്‌ക്ഷൻ കൗൺസിൽ രാപകൽ സമരം നടത്തി

ചാവക്കാട് : ചാവക്കാട് – ചേറ്റുവ ദേശീയപാതയുടെ ശോച നീയാവസ്ഥ പരിഹരിക്കണമെന്നാവശ്യ പ്പെട്ടു കൊണ്ട് ജനകീയ ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ
ചാവക്കാട് തെക്കേ ബൈപാസിൽ ഹൈവേ ഉപരോധവും, രാപകൽ സമരവും സംഘടിപ്പിച്ചു.. സമരം ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉത്ഘാടനം ചെയ്തു . ജനകീയ ആക്ഷൻ കൗൺസിൽ പ്രസിഡണ്ട് പി. കെ. ഫസലുദ്ദീൻ അധ്യക്ഷത വഹിച്ചു
ആക്ഷൻ കൗൺസിൽ സെക്രട്ടറി പി.പി. അബൂബക്കർ
പി.എം. അബ്ദുൽ നാസർ, പി.എ. മുഹമ്മദ് കുഞ്ഞി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി . ജോജി തോമസ്, നൗഷാദ് തെക്കുംപുറം, അബ്ദുട്ടി കൈതമുക്ക്, ഫിറോസ് തൈപ്പറമ്പിൽ, കയ്യുമ്മു ,
കീക്കോട്ട് ഹൈദ്രോസ് തങ്ങൾ, സുഹൈൽ ചകിരിപ്പുര എന്നിവർ സംസാരിച്ചു. ട്രഷറർ പി എം യഹിയ നന്ദി പറഞ്ഞു

ജനകീയ ആക്ഷൻ കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ എ. പി ഷാജഹാൻ, ഫൈസൽ ഉസ്മാൻ, വി.എ മുഹമ്മദ്, ഗഫൂർ മരക്കാട്ടിൽ, ഉസ്മാൻ, ജലീൽ പുതുവീട്ടിൽ, മശൂർ തങ്ങൾ, പി.വി നൗഷാദ്, എച്ച്.എസ്. ഹനീഫ, ഫൈസൽ കുറുപ്പത്ത് നജീബ് എച്ച്.എസ്. ഷാഹുൽ വി.സി.കെ, നറുദ്ധീൻ പി.പി, ഫിറോസ് കെ.വി. പി കെ അബ്ദുൽ മജീദ്, ശിഹാബ് കെ.വി. എന്നീവർ സമരത്തിന് നേതൃത്വം നൽകി.
