Post Header (woking) vadesheri

അർജുൻ ആയങ്കിയുടെ സഹോദരൻ അഖിൽ പിടിയിൽ.

Above Post Pazhidam (working)

തൃശൂർ : പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി അർജുൻ ആയങ്കി. തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് ഞാനിരിക്കുന്നു എന്നാണ് അർജുൻ ആയങ്കിയുടെ എഫ്.ബി പോസ്റ്റ്. അർജുൻ ആയങ്കി കാറിൽ പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്, അതിനിടെ അർജുൻ്റെ സഹോദരൻ അഖിലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നിന്നാണ് അഖിലിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ തൃശൂർ പൊലീസ് ചോദ്യം ചെയ്തുവരുന്നു. അർജുൻ്റെ ഫോൺ ലൊക്കേഷൻ തൃശൂരിൽ കണ്ടെത്തിയതിനാൽ നഗരത്തിൽ പൊലീസ് വ്യാപക പരിശോധന തുടങ്ങി

Poonthanam

അർജുൻ ആയങ്കി കേസ് നടത്തിപ്പിനായി ​ഗൂ​ഗിൾ പേയിൽ സഹായമഭ്യർഥിച്ച് പോസ്റ്റിട്ടു ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലാണ് പണം തേടിയത്. കേസ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്തും കൂടി പിന്തുണക്കുക എന്നാണ് സ്റ്റോറിയിട്ടത്. കോതമംഗലം ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയ കേസിലാണ് അർജുൻ ആയങ്കിയെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തെരച്ചിൽ നടത്തുന്നത്.

Vasudev Inn
Rugmani 700-200

നേരത്തെ അർജുൻ ആയങ്കിയുടെ രണ്ട് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു . മൂവാറ്റുപുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ ഇവർ സഹായിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇവർ അർജുൻ ആയങ്കിയുമായി അടുത്ത ബന്ധമുള്ളവരാണെന്നാണ് വിവരം.

പുതുതായി രൂപവത്കരിച്ച അന്വേഷണസംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സഊദ്, ഇസ്‌മായിൽ എന്നിവരാണ് പിടിയിലായത്. കണ്ണൂർ സ്വദേശികളായ ഇവരെ കൊച്ചിയിൽനിന്നാണ് പിടികൂടിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇവർക്കൊപ്പം അർജുൻ ആയങ്കി ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. ഇവരെ വിശദമായി ചോദ്യംചെയ്‌തുവരികയാണ്.

First Paragraph Jitesh panikar (working)

ഒളിവിൽ കഴിയവെ പോലീസിനേയും സിഐമാരേയും ആഭ്യന്തരവകുപ്പിനേയും വൻ തോതിൽ വെല്ലുവിളിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ അർജുൻ ആയങ്കി രംഗത്തെത്തിയിരുന്നു. ഇത് ആഭ്യന്തര വകുപ്പിന് വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അർജുൻ ആയങ്കിയെ പിടികൂടാൻ പ്രത്യേകാന്വേഷണ സംഘത്തെ ആഭ്യന്തര വകുപ്പ് നിയോഗിച്ചത്. അർജുൻ ആയങ്കിയിലേക്ക് എത്താൻ ഇവരെ ചോദ്യംചെയ്യുന്നതിലൂടെ സാധിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്