ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി കിംസ് ആര്യഭട്ട കോളേജ്

Above Post Pazhidam (working)

ഗുരുവായൂര്‍: കിംസ് ആര്യഭട്ട കോളേജ് ഓപ്പറേഷൻ തൂഫാന് കൈകൊടുക്കുന്നു , പോലീസുമായി സഹകരിച്ചു ‘ലഹരിയ്‌ക്കെതിരെ’ സമീപ സ്‌കൂളുകളിൽ ഫ്ലാഷ് മോബ് സംഘടിപ്പിക്കുന്നു . ഇതിന്റെ ഉൽഘാടനം ഓഗസ്റ്റ് 11 ന് 10 മണിയ്ക്ക് കോളേജ് ക്യാമ്പസ്സില്‍വെച്ച് ഗുരുവായൂര്‍ അസി: പോലീസ് കമ്മീഷണര്‍ സുരേന്ദ്രന്‍ മങ്ങാട്ട് ഫ്‌ളാഗ് ഓഫ് ചെയ്യുമെന്ന് കോളേജ് അധികൃതർ വാർത്ത സമ്മളനത്തിൽ അറിയിച്ചു

Poonthanam
Rugmani 700-200

കിംസ് ആര്യഭട്ട കോളേജ്, ഗുരുവായൂര്‍ ദേവസ്വം ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍, ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍, ലിറ്റില്‍ ഫ്‌ളവര്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍, എം.ആര്‍. രാമന്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍, അപ്പുമാസ്റ്റര്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ ഫ്‌ളാഷ് മോബ്, ലഹരിയ്‌ക്കെതിരേയുള്ള പ്രതിജ്ഞ എന്നിവ അവതരിപ്പിയ്ക്കും.

Vasudev Inn

കൂടാതെ വിദ്യാലയങ്ങളിലെ പ്രിന്‍സിപ്പാൾ മാർ ലഹരി വിരുദ്ധ സന്ദേശവുംനൽകും . വിദ്യാര്‍ത്ഥികളില്‍നിന്നും, യുവജനങ്ങളില്‍നിന്നും, സമൂഹത്തില്‍ നിന്നുതന്നെ ലഹരി വസ്തുക്കളുടെ ഉപയോഗവും, വിപണനവും പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുകയെന്ന ലക്ഷ്യത്തോടേയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കിംസ് ആര്യഭട്ട കോളേജ് പ്രിന്‍സിപ്പാള്‍ കെ.എന്‍. റാണിക്കുട്ടി, അക്കാഡമിക് കോ: ഓര്‍ഡിനേറ്റര്‍ റോണി ഫ്രാന്‍സിസ് എന്നിവര്‍ അറിയിച്ചു.