Post Header (woking) vadesheri

“ഹൃദയത്തിൽ ശ്രീകൃഷ്ണ” 9, 10 തിയ്യതികളിൽ

Above Post Pazhidam (working)

ഗുരുവായൂർ : ശ്രീകൃഷ്ണ കോളേജ് അലുംനി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 9, 10 തിയ്യതികളിൽ വിവിധ പരിപാടികളോടെ “ഹൃദയത്തിൽ ശ്രീകൃഷ്ണ “ആഘോഷിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 7 വെള്ളിയാഴ്ച രാവിലെ കോളേജിലെ മുതിർന്ന പൂർവ്വ വിദ്യാർത്ഥി കൊടി ഉയർത്തും. ഉച്ചതിരിഞ്ഞ് മൂന്നിന് വിളംബര ഘോഷയാത്രയും ഉണ്ടാകും. ഞായറാഴ്ച ഒമ്പതിന് രാവിലെ രജിസ്ട്രേഷനോടെ വിവിധ പരിപാടികൾ ആരംഭിക്കും.

പഴയ ക്ലാസ് മുറികളിൽ ഒത്തുചേരുന്ന ‘ബാക്ക്‌ ടു ക്ലാസ്സ്‌റൂം’, കോളേജ് യൂണിയൻ ഭാരവാഹികളുടെ സംഗമം ‘സാരഥ്യം’, പൂർവവിദ്യാർഥികളുടെ കലാപരിപാടികൾ, സംരംഭകരായ പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കുന്ന ‘ഉദ്യമഗാഥ’, തുടർന്ന് രാത്രി ഏഴിന് ഐഡിയ സിംഗർ ഫെയിം ശ്രീരാഗ് അവതരിപ്പിക്കുന്ന മ്യൂസിക് ബാൻഡ് ‘ഗന്ധർവാസ് ‘അരങ്ങേറും. ആഗസ്റ്റ് 10 തിങ്കളാഴ്ച രാവിലെ 9.30 മുതൽ അദ്ധ്യാപക -അനധ്യാപക ആദരം ‘സ്നേഹാദരം’,

തുടർന്ന് കോളേജ് വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഡീസോൺ ഇന്റർ സോൺ സൗത്ത് സോൺ പ്രതിഭകളുടെ സംഗമം ‘മെമ്മോറിയ ഇൻ ആർത്തെ’, ചാമ്പ്യൻസ് റീയൂണിയൻ കായിക താരങ്ങളുടെ സംഗമം ‘മെമ്മറി ട്രാക്ക്’, ‘ലോകത്തിൽ ശ്രീകൃഷ്ണ’, ‘ഓൾഡ് ആൻ്റ് നൗ’, ‘കപ്പിൾ വാൾ’, ‘പാടാം നമുക്ക് പാടാം’, ‘എ ബാക്ക് ടു റിമമ്പർ’ തുടങ്ങിയ വിപുലമായ പരിപാടികളും സംഘടിപ്പിക്കും. തുടർന്ന് രാത്രി എട്ടിന് ഡിജെ നൈറ്റ് അരങ്ങേറും.

പൂർവവിദ്യാർത്ഥിയായ ഗതാഗതവകുപ്പ് മന്ത്രി സി.പി ജോൺ, എം.എൽ.എ മാരായ കെ.കെ വത്സരാജ്, പി.പി സുമോദ്, വി.ടി ബൽറാം, സി. രവീന്ദ്രനാഥ്, ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി ഗോപിനാഥ്, ടി.കെ. വാസു, റഫീക്ക് അഹമ്മദ്, ബി.കെ. ഹരിനാരായണൻ, അജയൻ ചാലിശ്ശേരി തുടങ്ങിയവർ പങ്കെടുക്കും. എല്ലാ പൂർവ വിദ്യാർത്ഥികളെയും അധ്യാപക- അനധ്യാപകരെയും ‘ ഹൃദയത്തിൽ ശ്രീകൃഷ്ണ’ യിൽ പങ്കെടുക്കുവാൻ ക്ഷണിക്കുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു.

First Paragraph Jitesh panikar (working)

അലുംനി അസോസിയേഷൻ പ്രസിഡന്റ് എം.പി സജീപ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.ബി അനൂപ്, ചെയർപേഴ്സൺ ഡോ. ടി.ഡി ശ്രീജ, ട്രഷറർ മേജർ പി.ജെ സ്റ്റൈജു, കോളേജ് പ്രിൻസിപ്പൾ ഡോ. പി.പി സന്തോഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.ആർ രാഗേഷ്, നിക്സൻ ഗുരുവായൂർ, കെ.എസ് അനൂപ്, പ്രജിൽ അമൻ, മീഡിയ കമ്മിറ്റി ചെയർമാൻ മോഹൻദാസ് എലത്തൂർ, കൺവീനർ കിഷോർ ഗുരുവായൂർ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.