
തൊടുപുഴക്കാരായ കഞ്ചാവ് കച്ചവടക്കാർ ഗുരുവായൂരിൽ അറസ്റ്റിൽ

ഗുരുവായൂർ : മയക്ക് മരുന്ന് കച്ചവടക്കാരായ ഇടുക്കി തൊടു പുഴ സ്വദേശികളായ അഞ്ചു പേരെ ഗുരുവായൂർ ടെംപിൾ പോലീസ് അറസ്റ്റ് ചെയ്തു . മുട്ടം ഒറ്റ പ്ലാക്കൽ സന്തോഷ് മകൻ ആദർശ് 23, മുട്ടം ചോലമറ്റത്തിൽ ചാക്കോ മകൻ പ്രസാദ് 43,മാത്ത പാറ തൈപ്പറമ്പിൽ ബെന്നി മകൻ ബിനീഷ് 30 , തോട്ടുകര തെങ്ങിൽ വീട്ടിൽ അലിയാർ മകൻ ഷാഹിദ് അലി 24,മണക്കാട് കരക്കുന്നേൽ സോജൻ മകൻ സ്റ്റീഫൻ 32 എന്നിവരെയാണ് ടെംപിൾ എസ് എച്ച് ഒ യും സംഘവും അറസ്റ്റ് ചെയ്തത് .
ചൊവ്വാഴ്ച രാവിലെ പടിഞ്ഞാറേ നടയിൽ സ്ത്രീ വേഷം ധരിച്ചു നിൽക്കുന്ന പ്രസാദിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിൽ മറ്റുള്ളവർ ലോഡ്ജിൽ മുറി എടുത്ത് തങ്ങുന്ന വിവരം മനസിലാക്കി പിടികൂടുകയായിരുന്നു . ഇവരിൽ നിന്നും വിൽപന നടത്തി ബാക്കിയുള്ള 16 ഗ്രാം കഞ്ചാവും പിടികൂടി . പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു . പോലീസുകാരായ സന്തീഷ് , റമീസ്.സാജൻ ശ്രീജ,രഞ്ജിത്ത്,ഗണേഷ് .എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
