Post Header (woking) vadesheri

വടക്കേക്കാട് ജ്വല്ലറി കവർച്ചാശ്രമം,രണ്ട് പ്രതികൾ പിടിയിൽ

Above Post Pazhidam (working)

ഗുരുവായൂർ : വടക്കേക്കാട് ജ്വല്ലറിയിൽ ഭിത്തി തുരന്ന് മോഷണത്തിന് ശ്രമിച്ച കേസിലെ പ്രതികൾ പോലീസ് പിടിയിലായി. പൊന്നാനി സ്വദേശികളായ സുഹൈൽ, നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികൾ ജ്വല്ലറിയുടെ ഭിത്തി തുരന്ന് അകത്തുകയറിയെങ്കിലും, പെട്ടെന്ന് അലാറം മുഴങ്ങിയതോടെ മോഷണശ്രമം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.


തുടർന്ന് ജ്വല്ലറി ഉടമയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് ഇവർ പിടിയിലായത്.
അറസ്റ്റിലായ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.

കേസിൽ ഇനി ഒരാൾകൂടി പിടിയിലാകാനുണ്ടെന്നും അയാൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. തൃശൂർ സിറ്റി ഷാഡോ പോലീസും വടക്കേക്കാട് പോലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.