Post Header (woking) vadesheri

ഗുരുവായൂരിൽ ശുദ്ധിചടങ്ങുകൾ: 6, 7 തീയതികളിൽ ദർശന നിയന്ത്രണം

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്രത്തിലെ കർക്കിടക മാസ ശുദ്ധിചsങ്ങുകൾ
ആഗസ്റ്റ് 5 ,6,7,8 തീയതികളിൽ നടക്കും.ശ്രീഗുരുവായൂരപ്പന് ആഗസ്റ്റ് 6 വ്യാഴാഴ്ച വൈകിട്ടും ആഗസ്റ്റ് 7 വെള്ളിയാഴ്ച രാവിലെയും ശുദ്ധി ചടങ്ങുകൾ നടക്കും.ശ്രീ അയ്യപ്പസ്വാമിക്ക് ആഗസ്റ്റ് 5 ബുധനാഴ്ചയും ശ്രീ ഗണപതിക്ക് ആഗസ്റ്റ് 6 വ്യാഴാഴ്ചയും ശുദ്ധി നടക്കും.

ആഗസ്റ്റ് 8 ശനിയാഴ്ചയാണ് ശ്രീ ഭഗവതിക്ക് ശുദ്ധി ചടങ്ങുകൾ . ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകൾ നടക്കുന്നതിനാൽ ആഗസ്റ്റ് 6 (വ്യാഴം), ആഗസ്റ്റ് 7 (വെള്ളി)
ദിവസങ്ങളിൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം അത്താഴപൂജ കഴിയുന്നത് വരെ നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല