പിതൃസ്മൃതി പുരസ്കാരം കലാമണ്ഡലം ഗോപിക്ക്.

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്‌മ നൽകുന്ന പിതൃസ്മൃതി പുരസ്കാരം കഥകളി ആചാര്യൻ ഡോ. കലാമണ്ഡലം ഗോപി ആശാനും മാതൃസ്മൃതി പുരസ്‌കാരം കലാമണ്ഡലം സരസ്വതി ടീച്ചർക്കുംസമ്മാനിക്കും സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു 10,001 രൂപയും പ്രശസ്‌തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്‌കാരങ്ങൾ.

Poonthanam

ക്ഷേത്രായൂർ ട്രസ്റ്റുമായി സഹകരിച്ച് കർക്കിടക വാവ് ദിനത്തിൽ സംഘടിപ്പിക്കുന്ന പിത്യസ്‌മൃതി സദസ്സിൽ ഈ വർഷത്തെ പിതൃസ്മൃതി പുരസ്കാരം നൽകും
കൂട്ടായ്മയുടെ സ്ഥാപക സാരഥികളിൽ പ്രമുഖനും, പാർത്ഥസാരഥി ക്ഷേത്രത്തിന്റെ സമഗ്ര വികസനത്തിന് ദീർഘകാലം നേതൃത്വം നൽകിയ ആത്മീയ സാമൂഹിക പ്രവർത്തകനുമായ പരേതനായ തെക്കുമുറി മാധവൻ നായരുടെ സ്‌മരണാർത്ഥമാണ് ഈ പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

Vasudev Inn
Rugmani 700-200

അതോടൊപ്പം, പരേതയായ കണ്ടിയൂർ സുശീലമ്മ (ബേബി) യുടെ സ്മരണാർത്ഥം നൽകുന്നതാണ് മാതൃസ്‌മൃതിപുരസ്‌കാരം മലയാളത്തിൻ്റെ സാഹിത്യകാരനായ പരേതനായ എം. ടി. വാസുദേവൻ നായരുടെ സഹധർമിണിയും, ജീവിതം നൃത്തകലയ്ക്ക‌് സമർപ്പിച്ച സമകാലിക നൃത്തരംഗത്തെ പ്രഗത്ഭ ഗുരുവുമാണ് കലാമണ്ഡലം സരസ്വതി ടീച്ചർ.

2026 ആഗസ്റ്റ് 12 ന് ഗുരുവായൂരിലെ രുഗ്മിണി റീജൻസിയിൽ നടക്കുന്ന പിതൃസ്മൃതി സദസ്സിൽ ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പുരസ്‌കാരങ്ങൾ സമ്മാനിക്കും. വാർത്ത സമ്മേളനത്തിൽ കെ.ടി.ശിവരാമൻ നായർ, അഡ്വ രവി ചങ്കത്ത്, അനിൽ കല്ലാറ്റ്, ബാലൻ വാറണാട്ട്, നിർമ്മലനായ്ക്കത്ത്, ശശികേനാടത്ത്, രവി വട്ടരങ്ങത്ത്, മുരളി അകമ്പടി, ഗീത ഹരി എന്നിവർ പങ്കെടുത്തു.

First Paragraph Jitesh panikar (working)