

കുന്നംകുളം:അമല മെഡിക്കൽ കോളേജ് ആർത്താറ്റ് ആരംഭിച്ച സൂപ്പർ സ്പെഷാലിറ്റി സെന്ററിന്റെ മൂന്നാം വാർഷികവും സൗജന്യ മെഡിക്കൽ ക്യാമ്പും കുന്നംകുളം മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
നിഷ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
അമല ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ സി. എം. ഐ അധ്യക്ഷത വഹിച്ചു, മുൻസിപ്പൽ വാർഡ് കൗൺസിലർ മാരായ സോണി ഷാജി, ആർഷ,
അമല ജനറൽ മാനേജർ ബോർജിയോ ലൂയിസ്, എച്ച്.ആർ മാനേജർ അഡ്വ. പിൽജോ വർഗീസ്, ട്രസ്റ്റീ മെമ്പർ റെജി എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ ഫൈബ്രോ സ്കാൻ,ഗ്യാസ്ട്രോ, കാർഡിയോ പരിശോധനകളും സൗജന്യമായി നടത്തി.
