ഗാനകോകിലം എസ് .ജാനകിയമ്മ അനുസ്മരണം

Above Post Pazhidam (working)

ഗുരുവായൂർ : പാവറട്ടി മരുതയൂർ യവനിക കലാവേദിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത ഗായിക എസ്. ജാനകി അനുസ്മരണവും ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് അനുമോദന പ്രഭാഷണവും നടത്തി. .മാട്രിക്സ്മോഡ് ഡയറക്ടർ സബിൻ ഐനിപ്പുള്ളി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടന ചെയ്തു സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് മനോഹരൻ പാവറട്ടി അധ്യക്ഷത വഹിച്ചു

Poonthanam
Rugmani 700-200

. യുവറോണർ ഡോട്ട് ഇൻ ചെയർമാൻ അഡ്വ. സുജിത് അയിനിപ്പുള്ളി മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ മെമ്പർ ജോസൻ പാവറട്ടി , യവനിക കോർഡിനേറ്റർ അജീഷ് അമ്പാടി, മനോജ്‌ വടാശ്ശേരി, എന്നിവർ സംസാരിച്ചു. കേരള സംഗീത നാടക അക്കാദമി അടക്കം നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഈയിടെ നിര്യാതനായ നാടകാചാര്യൻ ബേബിക്കുട്ടൻ തൂലികയെയും യവനിക കലാവേദി അനുസ്മരിച്ചു. തുടർന്ന് സംഗീതാർച്ചന അരങ്ങേറി

Vasudev Inn