Post Header (woking) vadesheri

സിജെപി പ്രതിനിധികള്‍ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി.

Above Post Pazhidam (working)

ന്യൂഡല്‍ഹി: സിജെപി പ്രതിനിധികള്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് പ്രധാന ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം പ്രതിഷേധക്കാര്‍ മന്ത്രിക്ക് സമര്‍പ്പിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ മോചനം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി, നീറ്റ് പരീക്ഷാ സമ്മര്‍ദത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം എന്നിവയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങള്‍.

ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷാ നടത്തിപ്പിലെ വ്യാപക ക്രമക്കേടുകളും ഒഎംആര്‍ ഷീറ്റുകളിലെ കൃത്രിമത്വവും മൂലം ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സ്ഥാനമൊഴിയണമെന്നും സിജെപി ആവശ്യപ്പെട്ടു. നീറ്റിന് പുറമെ സിബിഎസ്ഇ, സിയുഇടി പരീക്ഷകളിലെ പാളിച്ചകളും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിച്ചു.

First Paragraph Jitesh panikar (working)

പരീക്ഷാ ക്രമക്കേടുകള്‍ മൂലമുണ്ടായ മാനസിക സമ്മര്‍ദം താങ്ങാനാവാതെ ജീവനൊടുക്കേണ്ടി വന്ന വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് തക്കതായ സഹായം ഉറപ്പാക്കണം. ഇരകളായ ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് സംഘടനയുടെ മറ്റൊരു പ്രധാന ആവശ്യം.

സൗഹാര്‍ദപരമായ കൂടിക്കാഴ്ച നടന്നതായി ജെപി നഡ്ഡ എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അറിയിച്ചു. നാല് മണിയോടെ തനിക്ക് നിവേദനം ലഭിച്ചെന്നും ജന്തര്‍ മന്തറിലെ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് താന്‍ അഭ്യര്‍ഥിച്ചുവെന്നും കേന്ദമന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക പ്രതികരണം വരുന്നതുവരെ സംയമനം പാലിക്കണമെന്ന് സിജെപി നേതൃത്വം പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്