Post Header (woking) vadesheri

വയനാട് മണ്ണിടിച്ചിൽ, ആറു മരണം

Above Post Pazhidam (working)

കല്‍പ്പറ്റ: കനത്ത മഴയ്ക്കിടെ വയനാട് കള്ളാടിയിൽ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപം മണ്ണിടിഞ്ഞ് അഞ്ച് മരണം. നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ​ഗുരുതരമാണ്, തുരങ്ക പാതയ്ക്കായി നിർമിച്ച കോൺക്രീറ്റ് ഭിത്തിയും മണ്ണിടിച്ചിലിൽ തകർന്നു. മണ്ണിനടിയിൽ കുടുങ്ങിയ ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ആറു പേരെ കാണാനില്ല. ഇവർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുകയാണ്. രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി എസ്ഐക്കും പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ മുതൽ അതിതീവ്ര മഴയാണ് വയനാട്ടിൽ. കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ഉടന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനത്തെത്തും.പ്രിയങ്ക ഗാന്ധി എംപി വയനാട് കലക്ടറുമായി ഫോണിൽ സംസാരിച്ച് തുരങ്കപാതയിലെ അപകടത്തിന്റെ വിവരങ്ങൾ തേടി. കനത്ത മഴ കാരണം നിർമാണ ജോലികൾ ഇന്നലെ നിർത്തിവച്ചിരുന്നു. പ്രദേശത്തുണ്ടായിരുന്നവരാണ് മണ്ണിനടിയിൽ കുടുങ്ങിയത്. പരിക്കേറ്റ 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കിരണ്‍കുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താക്കൂർ, രജനീഷ്, തൻമയ് ഘോഷ് എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിലുള്ളത്.

. മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി വാഹനങ്ങളും കുടങ്ങിയിട്ടുണ്ട്. ഇതിനടുത്ത് നിര്‍മാണം നടന്നിരുന്ന സ്ഥലത്ത് പണിയെടുത്തിരുന്ന ഒരു തൊഴിലാളിയെ മണ്ണിനടിയില്‍നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. വയനാട്ടില്‍ ഇന്നലെ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയിരുന്നത്. പാലത്തിലൂടെ കടന്നുപോയിരുന്ന വാഹനങ്ങളോ ആളുകളോ മണ്ണിടിച്ചിലില്‍ പെട്ടുപോയിട്ടുണ്ടോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ മനുഷ്യ നിർമ്മിതമെന്നും, തുരങ്കപാതയുടെ നിർമാണത്തിനിടെ അശാസ്ത്രീയമായി മണ്ണ് കൂട്ടിയതു കൊണ്ടാണ് ദുരന്തമുണ്ടായതെന്ന് മന്ത്രി ടി സിദ്ധിക്ക് അഭിപ്രായപ്പെട്ടു.

First Paragraph Jitesh panikar (working)

മനുഷ്യസാധ്യമായ, ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെല്ലാം ചെയ്തു. മാറ്റി താമസിപ്പിക്കേണ്ടവരുടെ ഏകോപനം നടത്തി. രക്ഷാപ്രവർത്തനം വളരെ വേഗത്തിലാണ് നടക്കുന്നത് പുനഃരധിവാസ ക്യാമ്പുകൾ തുറക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട് മന്ത്രി പറഞ്ഞു.

കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കാനുള്ള നിർദേശങ്ങൾ നൽകി. ആശുപത്രി അധികൃതരുമായി സംസാരിച്ചു. സഞ്ജീവനി എന്ന ഉപകരണം ഉപയോഗിച്ച് എൻഡിആർഎഫ്ന്റെ പ്രവർത്തനം ആരംഭിച്ചു. എസ് ടി ആർ എഫ് ടീം ഉടൻ സ്ഥലത്ത് എത്തും. ആത്മ വോളണ്ടിയേഴ്സും സിവിൽ വോളണ്ടിയേഴ്സ് ഇന്ത്യ ടീമും അപകട സ്ഥലത്തു ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.