

ഗുരുവായൂർ : മുല്ലത്തറ റസിഡൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ആദരണീയം 2026 പരിപാടി സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് മേഖലയിൽ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അബാക്കസ് ദേശീയ സംസ്ഥാന തലത്തിൽ റാങ്കുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും,
നേത്ര ശസ്ത്രക്രിയ രംഗത്ത് 1000 ശസ്ത്രക്രിയകൾ നടത്തിയ ജില്ലാ ആശുപത്രിയിലെ നേത്രരോഗ ഡോക്ടർ ഡോ എ സി രഘു, യു കെ യിലെ ഈസ്റ്റ് ഫിൻഞ്ചില പ്രാദേശിക കൗൺസിൽ തെരെഞ്ഞെടുപ്പിൽ വിജയിച്ച അജിത് ദാസ് എം മേനോൻ, മുഖ്യമന്ത്രി യുടെ റിസർച്ചർ സ്ക്കോളർഷിപ്പ് കരസ്ഥമാക്കിയ ശ്രീലക്ഷ്മി കെ എന്നിവരെയും അനുമോദിച്ചു.
നഗരസഭ കൗൺസിലർ വി എസ് നവനീത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം ആർ എ പ്രസിഡണ്ട് ശ്രുതി വിനോദ് അദ്ധ്യക്ഷത വഹിച്ചു. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ഗുരുവായൂർ ടെമ്പിൾ സ്റ്റേഷൻ അസി സബ്ബ് ഇൻസ്പെക്ടർ കെ സാജൻ ലഹരി വിരുദ്ധ സന്ദേശം നൽകി. കൗൺസിലർമാരായ സുഷ ബാബു, എ വി ഉണ്ണികൃഷ്ണൻ, അസോസിയേഷൻ ഭാരവാഹികളായ ആർ രവികുമാർ, കെ കെ ഗോവിന്ദദാസ് , എം ശശികുമാർ , ബബിത ശ്രീനിവാസൻ , കെ വൽസലൻ എന്നിവർ പ്രസംഗിച്ചു.
