Post Header (woking) vadesheri

ശ്രീഗുരുവായൂരപ്പന് വഴിപാടായി സ്വർണ്ണക്കിരീടം

Above Post Pazhidam (working)

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാടായി 37 പവനോളം
(299.9 ഗ്രാം ) തൂക്കം വരുന്ന സ്വർണ്ണക്കിരീടം. ലഭിച്ചു
കല്ലുകൾ പതിച്ച സ്വർണ്ണക്കിരീടം വഴിപാടായി സമർപ്പിച്ചത് തിരുപ്പൂരിൽ വ്യവസായിയായ രാജൻ പി നായരാണ്. .

Poonthanam
Rugmani 700-200

ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം.രാധ, അസി.മാനേജർ എം. ഹരിദാസ്, വഴിപാടുകാരനായ രാജൻ പി നായരുടെ കുടുംബാംഗങ്ങൾ, ഭക്തർ എന്നിവർ സന്നിഹിതരായി. സോപാനപ്പടിയിൽ സമർപ്പിച്ച സ്വർണ്ണക്കിരീടം ചാർത്തിയായിരുന്നു ഇന്ന് ശ്രീഗുരുവായൂരപ്പന് ഉച്ചപൂജ.

Vasudev Inn

വഴിപാടുകാരനും കുടുംബത്തിനും കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന ശ്രീഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ നൽകി.
മിഥുനമാസത്തിലെ മുപ്പട്ട് വ്യാഴാഴ്ചയായ ജൂൺ 18നും ശ്രീഗുരുവായൂരപ്പന് സ്വർണക്കിരീടം വഴിപാടായി ലഭിച്ചിരുന്നു