Post Header (woking) vadesheri

ദേവസ്വം പെൻഷൻകാർ പുന്നത്തൂർ കോട്ടയിൽ ആനയൂട്ട് നടത്തി.

Above Post Pazhidam (working)

ഗുരുവായൂർ  : ദേവസ്വം ജീവധനവിഭാഗത്തിൽ സേവനമനുഷ്ടിച്ച് വിരമിച്ച പെൻഷൻകാരുടെ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഗുരുവായൂർ ദേവസ്വം ആനത്താവളമായ പുന്നത്തൂർകോട്ടയിൽവെച്ച് നടത്തിവരുന്ന വിശേഷാൽ ആനയൂട്ട് ആറാം വർഷത്തിലേക്ക് കടന്നു .

ദേവസ്വം ആനത്താവളം പുന്നത്തൂർ കോട്ടയിലേക്ക് മാറ്റിയതിൻ്റെ അൻപത്തിയൊന്നാം വാർഷിക സ്മരണയിലാണ് ജൂൺ 26 ന് ഈ ചടങ്ങ് ആചരിക്കുന്നത്
മുതിർന്ന പെൻഷണറായ കെ.പി. കരുണാകരൻ ആനക്ക് ചോറുരുള നൽകി കൊണ്ട് ആനയൂട്ട് ഉദഘാടനം ചെയ്തു. യോഗത്തിൽ ശിവദാസ് മൂത്തേടത്ത് അദ്ധ്യക്ഷത വഹിച്ചു .

മുതിർന്ന ആനക്കാരനായ പി.ശ്രീകുമാറിനെ കൂട്ടായ്മയ്ക്ക് വേണ്ടി സി.വി. വിജയൻ പൊന്നാടയണിച്ചു  ആർ. രാജഗോപാലൻ, വി.കെ. കുഞ്ചു രാധാകൃഷ്ണവാര്യർ , കെ .ശശിധരൻ, എം.പി.ശങ്കരനാരായണൻ, മണ്ണാരത്ത് ശങ്കരനാരായണൻ, ടി.വി. കൃഷ്ണദാസ്, കെ.ഗീത ,അനിൽ രമണൻ , വി.മുരളി, എസ്. ശശിധരൻ, പി.വി. സോമസുന്ദരൻ
തുടങ്ങിയവർ പങ്കെടുത്തു