Post Header (woking) vadesheri

ലഹരിക്കെതിരെ  കുട്ടികൾക്കായി ചിത്ര രചന മത്സരം സംഘടിപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂര്‍: വിദ്യാര്‍ത്ഥികളില്‍ ലഹരിമുക്ത ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി ‘ലഹരിയിൽ മുങ്ങിയ മനുഷ്യ ജീവിതങ്ങള്‍’ എന്ന വിഷയവുമായി ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് കുട്ടികള്‍ക്കായി സ്‌റ്റേഷനില്‍ വാട്ടര്‍ കളര്‍ ചിത്രരചന മത്സരം സംഘടിപ്പിച്ചു. ഗുരുവായൂര്‍ പരിസരത്തെ ഏഴ് സ്‌ക്കൂളുകളില്‍ നിന്നുമായി 14 കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്.

Poonthanam

വിവിധ സ്‌ക്കൂളുകളിലെ അദ്ധ്യാപകരുടെ സാന്നിധ്യത്തില്‍ സ്‌റ്റേഷനില്‍ നടന്ന ചിത്രരചന മത്സരം, ഗുരുവായൂര്‍ അസി: കമ്മീഷണര്‍ പോലീസ് വി.സുരേഷ് ഉദ്ഘാടനം ചെയ്തു. ടെമ്പിള്‍ സി.ഐ: വിനോദ് വലിയാട്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ ദേവസ്വം മ്യൂറല്‍ അദ്ധ്യാപകന്‍ ബബീഷ്, സ്റ്റുഡന്റ് പോലീസ് കാഡറ്റ് ചുമതലയുള്ള സി.പി.ഓ: ഡി. അരുണ്‍ എന്നിവര്‍ വിധികര്‍ത്താക്കായിരുന്നു.

Vasudev Inn
Rugmani 700-200

ഗുരുവായൂര്‍ ടെമ്പിള്‍ എ.എസ്.ഐ: കെ. സാജന്‍, ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റിന്റെ ചുമതലയുള്ള മുരളീകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കോ: ഓഡിനേറ്റര്‍ ഇന്ദുലേഖ, മനു എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ടെമ്പിള്‍ പോലീസ് സ്‌റ്റേഷനില്‍വെച്ച് പ്രോത്സാഹന സമ്മാനവും നല്‍കി.

മത്സരത്തിലെ ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാര്‍ക്ക് നാളെ (വെള്ളിയാഴ്ച്ച) വൈകീട്ട് ചാവക്കാട് ചേരുന്ന സമാപന സമ്മേളനത്തില്‍ ഗുരുവായൂര്‍ എം.എല്‍.എ: എന്‍.കെ. അക്ബര്‍ സമ്മാനം വിതരണം ചെയ്യും. ലഹരിമുക്ത ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഇന്ന് (വ്യാഴം) രാവിലെ 7 മണിയ്ക്ക് മുപ്പതോളം സ്റ്റുഡന്റ് പോലീസ് കാഡറ്റുകളുടെ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ശ്രീകൃഷ്ണ ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ പൊതുജനങ്ങളുമായി സഹകരിച്ച് ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരവും നടക്കും.

First Paragraph Jitesh panikar (working)