
കുന്നംകുളത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു.

കുന്നംകുളം : ആർത്താറ്റ് പള്ളിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു.അപകടം.തെക്കേപ്പുറം സ്വദേശി കൂർക്ക പറമ്പിൽ വീട്ടിൽ 18 വയസ്സുള്ള അഖിലിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം ഉണ്ടായത്.
ഗുരുവായൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽ വരികയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ അഖിലിനെ നാട്ടുകാരുടെ നേതൃത്വത്തിൽ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ ഇരുവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.കുന്നംകുളം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
