Post Header (woking) vadesheri

നവീകരിച്ച ദീപസ്തംഭത്തിൽ തിരി തെളിഞ്ഞു.

Above Post Pazhidam (working)

ഗുരുവായൂർ :  ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞത് .  ദേവസ്വം മന്ത്രി .കെ.മുരളീധരനാണ് നവീകരിച്ച ദീപസ്തംഭം ഗുരുവായൂരപ്പന് സമർപ്പിച്ചത്. 119 വർഷങ്ങൾക്ക് മുൻപ് ദീപസ്തംഭം വഴിപാടായി സമർപ്പിച്ച സർ ചേറ്റൂർ ശങ്കരൻ നായരുടെ കുടുംബത്തിലെ ഇളമുറക്കാരുടെ സാന്നിധ്യത്തിലായിരുന്നു സമർപ്പണ ചടങ്ങ്.

ദേവസ്വം ചെയർമാൻ  ഏ.വി.ഗോപിനാഥ്, ഭരണ സമിതി അംഗങ്ങളായ  മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, .സി.മനോജ്, .മനോജ് ബി നായർ, . എം.യു ഷിനിജ ,
ദീപസ്തംഭം നവീകരണം വഴിപാടായി നിർവ്വഹിച്ച ചെന്നൈ വ്യവസായി സനിൽകുമാർ, കുടുംബാംഗങ്ങൾ ,ക്ഷേത്രം ഡി.എ എം.രാധ, ഭരണ വിഭാഗം ഡി.എ പ്രമോദ് കളരിക്കൽ,മരാമത്ത് ചീഫ് എൻജിനീയർ എം വി രാജൻ, എക്സി.എൻജിനീയർ എം.കെ.അശോക് കുമാർ, വി.ബി.സാബു., അസി.മാനേജർ ലെജുമോൾ ,ഭക്തർഎന്നിവർ ചടങ്ങിൽ സന്നിഹിതരായി.

ദീപസ്തംഭം നവീകരണം വഴിപാടായി നിർവ്വഹിച്ച സനിൽകുമാർ, പ്രവൃത്തി നിർവ്വഹിച്ചവർ എന്നിവർക്ക് ദേവസ്വത്തിൻ്റെ ഉപഹാരം മന്ത്രി കെ.മുരളിധരൻ സമ്മാനിച്ചു.