Post Header (woking) vadesheri

ഗുരുവായൂർ ,ശബരിമല, കൊട്ടിയൂർ ക്ഷേത്രങ്ങളെ മികച്ച തീർത്ഥാടന കേന്ദ്രങ്ങളാക്കി മാറ്റും : മന്ത്രി കെ. മുരളീധരൻ

Above Post Pazhidam (working)

ഗുരുവായൂർ : ഭക്തജനങ്ങൾക്ക് സുഖദർശനമൊരുക്കാൻ ഗുരുവായൂരിൽ പരീക്ഷണടിസ്ഥാനത്തിൽ വിർച്വൽ ക്യൂ സംവിധാനം നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി .കെ.മുരളീധരൻ. ഭക്തജനങ്ങൾക്കാവശ്യമായ നവീന സൗകര്യങ്ങൾ ഒരുക്കി
ഗുരുവായൂർ ,ശബരിമല, കൊട്ടിയൂർ ക്ഷേത്രങ്ങളെ മികച്ച തീർത്ഥാടന കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.ഗുരുവായൂരിൽ ദേവസ്വം ഭരണസമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ വിവിധ വകുപ്പ് മേധാവികളുമായി നടത്തിയ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ക്ഷേത്രവികസനത്തിനാവശ്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കും. സ്ഥലമേറ്റെടുക്കൽ നടപടി വേഗത്തിലാക്കും. സ്ഥലം നഷ്ട പെടുന്നവരുമായി ചർച്ച ചെയ്ത് ധാരണയിൽ എത്തും ഒൻപത് മാസത്തിനുള്ളിൽ ക്ഷേത്രവികസനത്തിനാവശ്യമായ സ്ഥലമേറ്റെടുക്കൽ പൂർത്തീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ തടസ്സങ്ങളുണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കും. മൂന്ന് വർഷത്തിനുള്ളിൽ ക്ഷേത്ര വികസനം രൂപത്തിലെത്തും.

അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരിച്ച് പിടിക്കും. ഗുരുവായൂരപ്പൻ്റെ ഒരു തുണ്ട് ഭൂമി പോലും നഷ്ടപ്പെടുത്തുവാൻ അനുവദിക്കില്ല. വിദഗ്ധ സമിതിക്ക് രൂപം നൽകി വെങ്ങാട് ഗോശാലയിലെ പ്രശ്നങ്ങൾ, പരിഹരിക്കും.ആ നക്കോട്ടയിലെ പുന്നത്തൂർ കോവിലകം ചരിത്ര സ്മാരകമാക്കും. ആനകളുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തും. ആനക്കോട്ടയിൽ 75 ആനകളെ സംരക്ഷിക്കാൻ കഴിയുന്ന രീതിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കും ആനകളുടെ പാദരോഗം ചികിത്സയിലൂടെ മാറ്റാൻ വിദഗ്ധരുടെ സേവനം തേടും –

First Paragraph Jitesh panikar (working)

ക്ഷേത്രങ്ങളിലെ ആചാരങ്ങൾക്ക് ആന ഒഴിച്ച് കൂടാനാകാത്തതാണ് അതിനാൽ ആനകളെ നടയിരുത്തുന്ന കാര്യത്തിൽ മന്ത്രി സഭ കൂടി തീരുമാനം എടുക്കും സർക്കാർ ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വം 10 കോടി രൂപ നൽകിയത് ചട്ടവിരുദ്ധമാണെന്നും തിരിച്ചു നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടതിനെതിരെ ദേവസ്വം സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചതിലും എന്ത് നിലപാട് എടുക്കണമെന്നും മന്ത്രി സഭ യോഗം തീരുമാനിക്കും . കിഴക്കേ നടയിലെ ദേവസ്വം ശുചി മുറി കെട്ടിടത്തിലെ ശുചീകരണം മികച്ച രീതിയിൽ നട ണമെന്ന് മന്ത്രി ദേവസ്വത്തോട് ആവശ്യപ്പെട്ടു ശുചി മുറി കെട്ടിടത്തിന്റെ ശോച്യാവസ്ഥയെ കുറിച്ച് മാധ്യമ പ്രവർത്തകർ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നായിരുന്നു മന്ത്രിയുടെ പ്രതികരണം

ദേവസ്വം മൾട്ടി സ്പെഷാലിറ്റി ആശുപത്രി നിർമിക്കേണ്ട ആവശ്യമില്ല , നിലവിലെ ആശുപത്രി കെട്ടിടം പൊളിച്ചു മാറ്റി അവിടെ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉള്ള ആശുപത്രി നിര്മിക്കും ഗുരുവായൂരിൽ ഫ്‌ളോട്ടിങ് പോപ്പുലേഷൻ ആണ് അവർക്ക് മികച്ച ചികിത്സലഭ്യ മാക്കലാണ് ലക്‌ഷ്യം സർക്കാരിനെ പോലെയാണ് ദേവസ്വവും പണം ഈടാക്കി ചികിത്സ നടത്താൻ കഴിയില്ല ,അതിനാൽ വൻ സാമ്പത്തിക ബാധ്യതയാകും ദേവസ്വത്തിന് ഉണ്ടാകുക

.ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, റവന്യൂ ദേവസ്വം സെക്രട്ടറി എം.ജി.രാജമാണിക്യം, ദേവസ്വം ഭരണസമിതി അംഗങ്ങളായ ‘ മല്ലിശ്ശേരി പരമേശ്വരൻ ‘ നമ്പൂതിരിപ്പാട് , .സി.മനോജ്, മനോജ് ബി നായർ, . എം. യു ഷിനിജ, ‘ അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, റവന്യൂ, ദേവസ്വം ഉദ്യാഗസ്ഥർ, ദേവസ്വത്തിലെ വിവിധ, വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ സന്നിഹിതരായി.