മുക്കുപണ്ടം വെച്ച് പണം തട്ടാൻ ശ്രമം , മൂന്ന് പേർ അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട് : മണത്തലയിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ സ്ത്രീകളടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു . എരുമപ്പെട്ടി തയ്യൂർ രായംമരക്കാർ വീട്ടിൽ ജസ്‌ന (30), എരുമപ്പെട്ടി കരകെട്ടി വീട്ടിൽ ശിഹാബുദ്ധീൻ (38) തമ്പുരാൻപടി നമ്പിയത്ത് വീട്ടിൽ ദീപ്‌തി (41) എന്നിവരാണ് പിടിയിലായത്..

Poonthanam
Rugmani 700-200

തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30-ഓടെ മണത്തല മുല്ലത്തറയിലെ തച്ചപ്പുള്ളി ഗോൾഡ് ലോൺ
സ്ഥാപനത്തിലാണ് സംഭവം. 8 ഗ്രാം 150 മില്ലി തൂക്കമുള്ള വള പണയം വെച്ച് 80,000 രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ജീവനക്കാരന് സംശയം ഉയർന്നതോടെ സ്ഥാപന ഉടമയെ വിളിച്ചു വരുത്തി കൂടുതൽപരിശോധന നടത്തിയ പ്പോഴാണ് ഇത് മുക്കുപണ്ടമാണെന്ന് വ്യക്തമായത്.
തുടർന്ന് മൂവരെയും മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷം ചാവക്കാട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തു.

Vasudev Inn