
നിയന്ത്രണം വിട്ട കാർ കാനയിലേക്ക് മറിഞ്ഞു

കുന്നംകുളം : കുറ്റിപ്പുറം-തൃശൂർ സംസ്ഥാന പാതയിൽ മുണ്ടൂർ മനപ്പടിയിൽ കാർ കാനയിലേക്ക് വീണു . കുന്നംകുളത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന കാറിന് മുൻപിൽ സഞ്ചരിച്ചിരുന്ന വാഹനം അപ്രതീക്ഷിതമായി ബ്രേക്ക് ചവിട്ടിയതാണ് അപകടത്തിന് കാരണമായത്.
മുന്നിലുള്ള വാഹനത്തിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർ കാർ വെട്ടിക്കുകയായിരുന്നു. ഇതേത്തുടർന്ന് നിയന്ത്രണം വിട്ട കാർ സമീപത്തെ മതിലിലിടിച്ച് ഏഴ് അടിയോളം താഴ്ചയുള്ള കാനയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു .
കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് അപകടത്തിൽപ്പെട്ട കാർ സ്ഥലത്തുനിന്ന് നീക്കം ചെയ്തു.
