Post Header (woking) vadesheri

രക്തദാതാക്കളുടെ ദിനം ആചരിച്ച് അമല കോളേജ്  ഓഫ്  നേഴ്സിങ്

Above Post Pazhidam (working)

തൃശൂർ: ലോക രക്തദാതാക്കളുടെ ദിനത്തോടനുബന്ധിച്ച് അമല നേഴ്സിങ് കോളേജിന്റെയും ബ്ലഡ് ബാങ്കിന്റെയും ആഭിമുഖ്യത്തിൽ ദിനാചരണ സന്ദേശം, ബോധവത്കരണ ഘോഷയാത്ര, രക്തദാന ക്യാമ്പ്, ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു.

തൃശൂർ ജില്ലാ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ശ്രീ. മുഹമ്മദ് ഹാരിഷ് കെ. എസ്. മുഖ്യാതിഥിയായി പങ്കെടുത്തു. അമല ജോയിന്റ് ഡയറക്ടർമാരായ ഫാ. ജെയ്സൺ മുണ്ടൻ മാണി സി.എം.ഐ, ഫാ. ഷിബു പുത്തൻപുരയ്ക്കൽ സി.എം.ഐ , ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ഇമ്മ്യൂണോ ഹീമറ്റോളജി വിഭാഗം മേധാവി ഡോ. വിനു വിപിൻ, അമല നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ലിത ലിസബത്ത്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോൺ ജോസ് കെ, അസോസിയേറ്റ് പ്രൊഫസർ. മിസ്സിസ് സീന എ. എഫ് , വോളണ്ടിയർമാരായ ദിദിമോസ്, ഗായത്രി ആർ, അലീന മാത്യു എന്നിവർ സന്നിഹിതരായിരുന്നു.

അമല കോളേജ് ഓഫ് നഴ്സിംഗ് തയ്യാറാക്കിയ അഫെറെസിസ് ആൻഡ് ബ്ലഡ് ഡോണേഴ്സ് രജിസ്ട്രി മുഖ്യാതിഥി മുഹമ്മദ് ഹാരിഷ് കെ. എസ്. പ്രകാശനം ചെയ്തു. 11 തവണയിൽ അധികം അഫെറെസിസ് ദാനം നടത്തിയ അമല ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനായ ഫ്രെഡി ഫ്രാൻസിസിനെയും, മൂന്ന് തവണയോ അതിലധികമോ രക്തദാനം നടത്തിയ ദാതാക്കളെയും ആദരിച്ചു. ലോക രക്തദാതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഇ-പോസ്റ്റർ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം ഫാ. ജെയ്സൺ മുണ്ടൻ മാണി സിഎംഐ നിർവഹിച്ചു.

രക്തദാനത്തിന്റെ മഹത്വവും സമൂഹത്തോടുള്ള ഉത്തരവാദിത്തവും ഊന്നിപ്പറഞ്ഞ പരിപാടി സമൂഹത്തിൽ സ്വമേധയാ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ ആളുകളെ രക്തദാന രംഗത്തേക്ക് ആകർഷിക്കുന്നതിനും പ്രചോദനമായി.

First Paragraph Jitesh panikar (working)