Post Header (woking) vadesheri

ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും ആചാര ലംഘനം

Above Post Pazhidam (working)

ഗുരുവായൂർ: ക്ഷേത്രത്തിൽ വീണ്ടും ആചാര ലംഘനം , അഷ്ടപദി വാദകൻ എത്താ തിരുന്നതിനാൽ .ഉഷഃ പൂജ സമയത്ത് അഷ്ടപദി ആലാപനം ഉണ്ടായില്ല . ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാ ക്രമത്തിൽ പൂജാ സമയത്ത്
അഷ്ടപദി ആലാപനം ഒഴിച്ച് കൂടാൻ ആകാത്തത് ആണ് . നിർമാല്യം ,ഉഷഃ പൂജ , പന്തീരടി പൂജ , ഉച്ച പൂജ , ദീപാരാധന ,അത്താഴ പൂജ എന്നീ സമയങ്ങളിലാണ് അഷ്ടപദി ആലപിക്കേണ്ടത്.

ഇതിന് വേണ്ടി രണ്ടു പേരെയാണ് ദേവസ്വം നിയമിച്ചിട്ടുള്ളത് . നിർമ്മാല്യ സമയത്ത് അഷ്ടപദി വാദകൻ എത്തി ആലാപനം നടത്തി പോയാൽ ഉഷഃ പൂജ സമയത്ത് രണ്ടാമത്തെ ആളെത്തി അഷ്ടപദി വായിക്കും .പന്തീരടിക്ക് ആദ്യം ആലപിച്ച ആളെത്തി അഷ്ടപദി പാടും ഇങ്ങിനെ മാറി മാറി രണ്ടു പേരും അഷ്ടപദി വായിക്കണം ഇവർക്ക് അവധിയുള്ള ദിവസങ്ങളിൽ താൽക്കാലികക്കാരനെ വെച്ച് ദേവസ്വം അഷ്ടപദി പാടിപ്പിക്കും ഇതാണ് പതിവ്

എന്നാൽ അടുത്തിടെ കെ ഡി ആർ ബി മുഖേനെ സ്ഥിരം നിയമനം ലഭിച്ച കോഴിക്കോട് സ്വദേശിയായ നന്ദകിഷോർ എന്ന അഷ്ടപദി ഗായകനാണ് ഉഷഃ പൂജ സമയത്ത് വിട്ടു നിന്നത്. പാർട്ടി പ്രവർത്തനം കഴിഞ്ഞു നേരം വൈകി കിടക്കുന്നതിനാലാണത്രെ രാവിലെ എഴുന്നേറ്റ് വരാൻ സാധിക്കാത്തത് .

നേരത്തെ നിർമാല്യത്തിന് അഷ്ടപദി ആലപിക്കേണ്ട യൂണിയൻ നേതാവ് ജോലിക്ക് വരാതിരുന്നത് വിവാദമായിരുന്നു . സംസ്ഥാന ഭരണം മാറുകയും, കടുത്ത ഗുരുവായൂരപ്പൻ വിശ്വാസിയായ കെ മുരളീധരൻ ദേവസ്വം മന്ത്രിയായതോടെ ദേവസ്വം അധികൃതർക്ക് ഇതിൽ നടപടി എടുക്കാതിരിക്കാൻ കഴിയാത്ത അവസ്ഥയാണ് . അമ്പലം ഡി എ . ദേവസ്വം ഓഫീസിലേക്ക് ഇത് സംബംന്ധിച്ചു റിപ്പോർട്ട് നൽകിയിട്ടുണ്ട് .

First Paragraph Jitesh panikar (working)