ചാവക്കാട് ലഹരി വിരുദ്ധ ബോധവൽക്കരണം

Above Post Pazhidam (working)

ചാവക്കാട് : നഗരസഭയുടെ ലഹരി വിരുദ്ധ ബോധവൽക്കരണ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എ. എച്ച്. അക്ബർ നിർവഹിച്ചു. ലഹരിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനും വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും കൃത്യമായ അവബോധം സൃഷ്ടിക്കുന്നതിനുമായി വിപുലമായ പരിപാടികളാണ് നഗരസഭ ആസൂത്രണം ചെയ്തിട്ടുള്ളത്.

Poonthanam
Rugmani 700-200

ഇതിന്റെ ഭാഗമായി ഭാവി പരിപാടികൾ ഏകോപിപ്പിക്കുന്നതിനായി കൃത്യമായ ഒരു ആക്ഷൻ പ്ലാൻ യോഗത്തിൽ തയ്യാറാക്കി.
​നഗരസഭാ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി ഇൻ ചാർജ് റിഷ്മ പി. പി. നഗരസഭ ക്ലീൻ സിറ്റി മാനേജർ ദിലീപ് ബി.

ഡെപ്യൂട്ടി തഹസിൽദാർ ഫസൈൽ പി.വി., വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ പി. യതീന്ദ്രദാസ് ലിഷാ മത്രംകോട്ട് കെ. എച്ച്. സലാം സുബൂറ കെ. പി. രഞ്ജിത്ത് കുമാർ താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ രാംകുമാർ എന്നിവർ യോഗത്തിൽ സംസാരിച്ചു.

Vasudev Inn

​കൂടാതെ ചാവക്കാട് പോലീസ്, കോസ്റ്റൽ പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ജനപ്രതിനിധികൾ, തൊഴിലാളി സംഘടനാ പ്രതിനിധികൾ, സ്കൂൾ അധ്യാപകർ, ICDS സൂപ്പർവൈസർ, നഗരസഭ ജീവനക്കാർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.