
ഗുരുവായൂർ ദേവസ്വത്തിൽ വായനദിനാഘോഷം

ഗുരുവായൂർ ::ദേവസ്വം മതഗ്രന്ഥ ശാലയുടെ ആഭിമുഖ്യത്തിൽ ജൂൺ 19ന് വായന ദിനം ആഘോഷിക്കും. വായനാ ദിനാഘോഷ ഭാഗമായി സ്കൂൾ,, കോളേജ് വിദ്യാർത്ഥി കൾക്കായി ക്വിസ് ഉപന്യാസം എന്നീ മത്സരങ്ങൾ ജൂൺ 10,11,12തീയതി കളിൽനടത്തും.
ദേവസ്വം മതഗ്രന്ഥശാലാ ഹാളിലാണ് മത്സര വേദി.
ക്വിസ് മത്സര തീയതി ചുവടെ ചേർക്കുന്നു.
ജൂൺ 10 -ഹയർ സെക്കന്ററി &കോളേജ് വിദ്യാർത്ഥികൾ
ജൂൺ 11 -യൂ പി &ഹൈ സ്കൂൾ
രാവിലെ 11 മണി മുതലാണ് മത്സരം.

ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് 3കുട്ടികൾ വീതമുള്ള 3ടീമുകൾക്ക് ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. ഭാഷ, സംസ്കാരം, ചരിത്രം, സാഹിത്യം എന്നിവയാണ് വിഷയങ്ങൾ.
ഉപന്യാസത്തിനു ഒരു സ്ഥാപനത്തിൽ നിന്ന് 3കുട്ടികൾക്ക് പങ്കെടുക്കാം. വിഷയം മത്സര സമയത്ത് വേദിയിൽ അറിയിക്കും.
കൂടുതൽ വിവരങ്ങൾക്ക് ദേവസ്വം മതഗ്രന്ഥശാലയുമായി ബന്ധപ്പെടാം.
+91 90748 06990
