Post Header (woking) vadesheri

അമലയിലെ മെഡിക്കൽ വിദ്യാർത്ഥികൾ; ‘നന്മ 26’ക്യാമ്പ് സംഘടിപ്പിച്ചു

Above Post Pazhidam (working)

തൃശൂർ: അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ 2023 എം.ബി.ബി.എസ്. ബാച്ച് വിദ്യാർത്ഥികൾ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ കുടുംബദത്തെടുക്കൽ പദ്ധതിയുടെ (FAP) ഭാഗമായി ‘നന്മ 26’ സമൂഹസേവന പരിപാടിയും മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
തയ്യൂർ നിത്യസഹായ മാതാ പള്ളി ഹാളിൽ ഇടവക വികാരി അഡ്വ. ഫാ. ഫ്രാങ്കോ പുതിരിയുടെ പ്രത്യേക അനുഗ്രഹീത ആശംസകളോടെ ആരംഭിച്ച ക്യാമ്പ് വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

2012-ലെ ബാച്ച് മുതൽ അമലയിലെ മെഡിക്കൽ വിദ്യാർത്ഥികൾ തുടർന്നുവരുന്ന ഈ പദ്ധതിയിലൂടെ, തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളുടെ ആരോഗ്യ-സാമൂഹിക ആവശ്യങ്ങൾ കണ്ടറിഞ്ഞ് വിദ്യാർത്ഥികൾ നേരിട്ട് സഹായങ്ങളെത്തിക്കുന്നു. ചടങ്ങിൽ അമല ഡയറക്ടർ ഫാ. ജൂലിയസ് അരയ്ക്കൽ അധ്യക്ഷത വഹിച്ചു. തൃശൂർ അസിസ്റ്റന്റ് കളക്ടർ . പ്രീതി എ.സി. മുഖ്യാതിഥിയായി. ജോയിന്റ് ഡയറക്ടർ . ഫാ. ആന്റണി പെരിഞ്ചേരി, പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബെറ്റ്സി തോമസ്, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി പ്രൊഫ. ഡോ. സി.ആർ. സാജു, വാർഡ് അംഗങ്ങളായ ഷൈനി ഫ്രാൻസിസ്, ജനാർദ്ദനൻ, ബിന്ദു നന്ദൻ എന്നിവർ സംസാരിച്ചു.

വിവിധ വിഭാഗങ്ങളിലെ സൗജന്യ പരിശോധനയും, ബി.പി., പ്രമേഹ നിർണ്ണയവും, ആരോഗ്യ ബോധവൽക്കരണവും നടന്നു. വിദ്യാർത്ഥി കോർഡിനേറ്റർമാരായ ഹന്ന, സ്മൃതി എന്നിവർ നേതൃത്വം നൽകിയ ക്യാമ്പിൽ നൂറുകണക്കിന് പ്രദേശവാസികൾ പങ്കെടുത്തു.