സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു

Above Post Pazhidam (working)

ചാവക്കാട് : ​ പുത്തനുടുപ്പും പുഞ്ചിരിയുമായി അക്ഷരമുറ്റത്തേക്ക് എത്തിയ കുരുന്നുകളെ വരവേറ്റ് നഗരസഭ തല സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു. മണത്തല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് നിർവഹിച്ചു.
​ നഗരസഭ ചെയർപേഴ്സൺ എ. എച്ച്. അക്ബർ അധ്യക്ഷത വഹിച്ചു.

Poonthanam
Rugmani 700-200

സ്കൂൾ പ്രിൻസിപ്പൽ ശ്രീലേഖ നഗരസഭ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. രഞ്ജിത് കുമാർ, പിടിഎ അംഗങ്ങൾ, ഒ.എസ്.എ പ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുൾപ്പെടെ ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

Vasudev Inn

​വിദ്യാലയത്തിലേക്ക് പുതുതായി കടന്നുവന്ന വിദ്യാർത്ഥികളെ മധുരവും പുത്തൻ പഠനോപകരണങ്ങളും നൽകിയാണ് അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വരവേറ്റത്.