Post Header (woking) vadesheri

മന്ത്രി എ പി അനിൽ കുമാറിന്റെ മകൻ വിവാഹിതനായി

Above Post Pazhidam (working)

ഗുരുവായൂര്‍ : റവന്യു മന്ത്രി മലപ്പുറം താഴ്‌വാരം ‘ശ്രീലകത്തില്‍ എ.പി.അനില്‍കുമാറിന്റേയും പ്രസീജയുടേയും മകന്‍ ഡോ. അര്‍ജുനും മലപ്പുറം കാളിക്കാവ് തോട്ടപ്പശ്ശേരി മുരളീധരന്റേയും മിനിയുടേയും മകള്‍ ഡോ.നിരോഷയും ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ വിവാഹിതരായി.

വിവാഹ ചടങ്ങിലും തുടര്‍ന്ന് ഗുരുവായൂര്‍ ഗോകുലം പാര്‍ക്കില്‍ നടന്ന വിവാഹ സല്‍ക്കാരത്തിലുമായി മുഖ്യമന്ത്രി വി.ഡി.സതീശന്‍,മന്ത്രിമാരായ രമേശ് ചെന്നിത്തല,പി.കെ.ബഷീര്‍,ഷിബു ബേബിജോണ്‍,സി പി ജോണ്‍,ബിന്ദു കൃഷ്ണ,എം.ലിജു,കെ.എ.തുളസി,പി.സി.വിഷ്ണുനാഥ്,വി.ഇ.അബ്ദുള്‍ ഗഫൂര്‍,റോജി എം.ജോണ്‍,ടി.സിദ്ധീഖ്,ഒ.ജെ.ജെനീഷ് എന്നിവര്‍ക്കു പുറമേ,

എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, മുതിര്‍ന്ന നേതാവ് കെ.സുധാകരന്‍, എം.പിമാരായ , ഹൈബി ഈഡൻ ,. ശ്രീകണ്ഠൻ ,എം എൽ എ മാരായ രമേശ് പിഷാരടി ,രാജൻ പല്ലൻ സനീഷ് ജോസഫ് മുൻ എം പി. ടി എൻ പ്രതാപൻ, പി ടി അജയ് മോഹൻ എം പി വിൻസെന്റ് , രാഹുൽ മാങ്കൂട്ടത്തിൽ ഡി സി സി പ്രസിഡന്റ് ജോസഫ് ടാജറ്റ് തുടങ്ങിയ നിരവധി കോൺഗ്രസ് നേതാക്കൾ വിവാഹത്തിൽ സംബന്ധിച്ചു.