Post Header (woking) vadesheri

ഒരുമനയൂർ ഇസ്‌ലാമിക് ഇംഗ്‌ളീഷ് സ്‌കൂള്‍ ഈ വർഷം അടച്ചു പൂട്ടില്ല

Above Post Pazhidam (working)

ചാവക്കാട് : ഒരുമനയൂർ ഇസ്‌ലാമിക് ഇംഗ്‌ളീഷ് സ്‌കൂള്‍ സുപ്രീം കോടതി വിധിക്കു വിധേയമായി തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് സ്‌കൂൾ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .23 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച സ്‌കൂളിന് ഇത് വരെ സർക്കാർ അംഗീകാരം ലഭിച്ചിട്ടില്ല . സുപ്രീം കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ഉണ്ടാകുമെന്നാണ് ഭാരവാഹികൾ പ്രതീക്ഷിക്കുന്നത്

ഇസ്‌ലാമിക്ക് ഹെയര്‍സെക്കന്ററി സ്‌കൂള്‍ മാനേജ്‌മെന്റിന്റെ കീഴിലുള്ള ഈസ്‌കൂളിൽ ഒന്ന് മുതൽ ഏഴുവരെ യുള്ള ക്‌ളാസുകളിലായി 38 വിദ്യാര്‍ത്ഥി കളും ആറു അധ്യാപകരും മാത്രമാണ് ഉ ള്ളത് . നഷ്ടത്തിൽ ഓടുന്ന സ്‌കൂളിന് ഇത് വരെ ശമ്പളം നൽകിയ വകയിൽ 18 ലക്ഷത്തോളം രൂപ ബാധ്യത ആയിട്ടുണ്ട് . സർക്കാർ അംഗീകാരം ഇല്ലാതെ സംസ്ഥാനത്ത് ഇത് പോലെ 200 ഓളം സ്‌കൂളുകൾ ആണ് ഉള്ളത് . അംഗീകാരം ഇല്ലാത്ത സ്‌കൂൾ അടച്ചു പൂട്ടണമെന്ന് സർക്കാർ നിർദേശത്തിനെതിരെ ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരവ് ലഭിച്ചെങ്കിലും അതിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ നൽകിയ അപ്പീലിൽ അനുകൂല വിധി പ്രതീക്ഷിച്ചിരിക്കുകയാണ് .

സ്‌കൂൾ ഏറ്റെടുത്ത് നടത്താൻ സ്‌കൂളിലെ അധ്യാപകർ തയ്യാറാണെങ്കിലും സ്ഥാപനത്തിന്റെ നിയമാവലി പ്രകാരം സ്‌കൂൾ ആർക്കും കൈമാറാൻ കഴിയില്ല എന്നും ഭാരവാഹികൾ അറിയിച്ചു . സ്‌കൂളിന്റെ പേരിൽ ചിലർ നടത്തുന്ന പണ പിരിവിനു മാനേജ്‌മെന്റിന് ഉത്തരവാദിത്വം ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു .വാർത്ത സമ്മേളനത്തിൽ പി കെ ജമാലുദ്ധീന്‍ പെരുമ്പാടി, എന്‍ കെ അബ്ദുല്‍ വഹാബ്, സി ബദറുദ്ധീന്‍, നൗഷാദ് അഹമ്മു എ ടി മണ്‍സൂര്‍, ഹമ്മീദ് കുട്ടി ഹാജി, എ വി ഷക്കീര്‍ എന്നിവർ പങ്കെടുത്തു