
മാടമ്പ് സ്മാരക ”സംസ്കൃതി” പുരസ്കാരം ശ്യാമപ്രസാദിന്.

ഗുരുവായൂർ : മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക ”സംസ്കൃതി” പുരസ്കാരം ദൃശ്യമാധ്യമ പ്രവർത്തകനും ചലച്ചിത്ര സംവിധായകനുമായ ശ്യാമപ്രസാദിന് . സിനിമാ മേഖലയിലും, ദൃശ്യമാധ്യമ മേഖലയിലും നാടക രംഗത്തും അദ്ദേഹം നൽകിയ സംഭാവനകളെ കണക്കിലെടുത്താണ് പുരസ്കാരം നൽകുന്നതെന്ന് മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃത് സമിതിഅറിയിച്ചു

അമൃത ടിവിയുടെ പ്രോഗ്രം വിഭാഗം പ്രസിഡന്റ്. ശ്രദ്ധേയമായ നിരവധി ടെലിവിഷൻ ഫിലിമുകളും ചലച്ചിത്രങ്ങളും സംവിധാനം ചെയ്ത ശ്യാമപ്രസാദ് നാടകരംഗത്തു നിന്നുമാണ് കലാജീവിതം ആരംഭിക്കുന്നത്.

‘അമ്മ ജനറൽ സെ ക്രട്ടറിയും നടിയുമായ കുക്കൂ പരമേശ്വരൻ, കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സമിതിയംഗവും നാഷണൽ സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ ശശിനാരായണൻ, സംവിധായകൻ ദേവരാജൻ, നടൻ മുരുകൻ, കവി സുധാകരൻ പാവറട്ടി, കൃഷണനാട്ടം കലാകാരൻ കെ സുകുമാരൻ, ചുമർചിത്ര കലാകരനായ കെ യു കൃഷണകുമാർ, സിനിമാ പ്രോഡ്ക്ഷൻ കൺട്രോളർ പ്രേമജി നെന്മിനി എന്നീവർ അടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

യോഗത്തിൽ ദേവരാജൻ അധ്യക്ഷത വഹിച്ചു കൃഷ്ണദാസ് പുന്നയൂർകുളം, അശോകാചാരി, ജയരാാജ് മേനോൻ, സക്കറിയ, ശ്രീകുമാർ ഇഴുവപ്പാടി എന്നീവർ സംസാരിച്ചു..

