
ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ : നെടുപുഴ ആനക്കല്ലിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി, അവിണിശേരി സ്വദേശി ഉണ്ണിമായ (30)യാണ് മരിച്ചത്. രാവിലെ ഭർത്താവുമായി വഴക്കുണ്ടായതിനുശേഷം ആണ് ഉണ്ണിമായയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ശിവപ്രസാദിനെ പോലീസ് കസ്റ്റഡിയിൽ. എടുത്തു. ഇന്ന് രാവിലെ എട്ടര മണിയോടുകൂടിയായിരുന്നു സംഭവം .

തൃശ്ശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിയുണ്ടായിരുന്ന ഉണ്ണിമായ അവിടേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു. വീട്ടിൽ ഭർത്താവുമായി ഉണ്ടായ വഴക്കിന് ശേഷം ഭർത്താവിൻറെ അമ്മയും മറ്റും വന്നു നോക്കുമ്പോൾ ഉണ്ണിമായ മുറിയിൽ ചലനമറ്റു കിടക്കുന്നതാണ് കണ്ടത്. ഭർത്താവിൻറെ അമ്മയും നാട്ടുകാരുമാണ് ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുമ്പോ ഴേക്കും മരണം സംഭവിച്ചിരുന്നു.

സംഭ വ ശേഷം വീട്ടിൽനിന്ന് പുറത്ത് പോയ ഭർത്താവ് ശിവപ്രസാദിനെ നെടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. മുൻപും ഇരുവരും തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

