Post Header (woking) vadesheri

കുട്ടികൾ ഇല്ലാത്തതിനാൽ യുവാവ് ഭാര്യയെ കുത്തിക്കൊന്നു.

Above Post Pazhidam (working)

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. വ്‌ലാത്താങ്കര സ്വദേശി എംഎല്‍ അല്‍മയാണ് കൊല്ലപ്പെട്ടത്. 33 വയസ്സായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു
കല്യാണം കഴിഞ്ഞ് 9 വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടികളില്ലാത്തതിനെ തുടർന്നാണ് ഭാര്യ അൽമയെ കുത്തിക്കൊന്നതെന്നു ഭർത്താവ് വിഷ്ണുനാഥിന്റെ (36) മൊഴി. കഴുത്തിനു കുത്തേറ്റാണ് അൽമ മരിച്ചത്.

Poonthanam
Rugmani 700-200

കുഞ്ഞുങ്ങളില്ലാത്തതിനെ ചൊല്ലി ഭാര്യയുമായി ഏറെ നാളായി തർക്കമുണ്ടായിരുന്നുവെന്നു വിഷ്ണു പൊലീസിനോടു പറഞ്ഞു. ഇന്നും ഇതുസംബന്ധിച്ചു തർക്കമുണ്ടായി. ആ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ലെന്നും വിഷ്ണുനാഥിന്റെ മൊഴിയിലുണ്ട്. രാവിലെ 8 മണിക്കും 8.30 നും ഇടയിലാണ് സംഭവം.

Vasudev Inn

ഭാര്യയെ കുത്തിയ ശേഷം വുഷ്ണുനാഥ് അഭിഭാഷകനായ സഹോദരന്റെ വീട്ടിലെത്തി വിവരം പറയുകയായിരുന്നു. സഹോദരൻ അറിയിച്ചതനുസരിച്ച് പൊലീസ് വീട്ടിലെത്തിയപ്പോൾ അൽമ കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. പിന്നാലെ വിഷ്ണുവിനെ പാറശാല പൊലീസ് കസ്റ്റഡിയിലെടുത്തു.