Post Header (woking) vadesheri

വനിതാ സംവരണ ഭേദഗതി ബിൽ തള്ളി പോയത് രാജ്യത്തിന് നാണക്കേട്: അഡ്വ: നിവേദിത

Above Post Pazhidam (working)

ഗുരുവായൂര്‍: നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന വനിതാ സംവരണ ഭേദഗതി ബിൽ തള്ളി പോയത് സ്ത്രീ സമൂഹത്തിന് നേരേയുള്ള അനീതി മാത്രമല്ല, ഭാരതത്തിന് തന്നെ നാണക്കേടാണെന്ന് ബി.ജെ.പി തൃശ്ശൂര്‍ ജില്ല നോര്‍ത്ത് ജില്ല പ്രസിഡണ്ട് അഡ്വ: നിവേദിത സുബ്രഹ്മണ്യന്‍ വാര്‍ത്താസമ്മേളത്തി അഭിപ്രായപ്പെട്ടു

പ്രതിപക്ഷത്തിന്റെ സ്ത്രീവിരുദ്ധ നിലപാടിനെതിരെ തൃശ്ശൂര്‍ നോര്‍ത്ത് ജില്ല കമ്മറ്റി ഈമാസം 28 ന് വൈകീട്ട് 5 മണിയ്ക്ക് വടക്കാഞ്ചേരി ടൗണില്‍ മഹിള മുന്നേറ്റ റാലി സംഘടിപ്പിക്കും . 28 വരേയുള്ള ദിവസങ്ങളില്‍ മഹിള സംഗമങ്ങളും, സമ്പര്‍ക്ക പരിപാടികളും, നേതൃയോഗവും മണ്ഡലം തലത്തില്‍ നടക്കും. ഏപ്രില്‍ 27 ന് എല്ലാ മണ്ഡലങ്ങളിലും ഒപ്പുശേഖരണവും, പോസ്റ്റ്കാര്‍ഡ് നിവേദനങ്ങളും അയയ്ക്കുന്ന പരിപാടികളും നടക്കും. ഏപ്രില്‍ 29,30 ദിവസങ്ങളില്‍ മണ്ഡലം കേന്ദ്രങ്ങളില്‍ സെമിനാറും, പ്രദര്‍ശനവും നടത്തും

വാര്‍ത്താസമ്മേളനത്തില്‍ തൃശ്ശൂര്‍ നോര്‍ത്ത് ജില്ല മഹിളമോര്‍ച്ച പ്രസിഡണ്ട് കെ.എം. ജമീല, ബി ജെ പി ജില്ല സെക്രട്ടറി നിത്യാസാഗര്‍, ജിജിമോള്‍ അനില്‍കുമാര്‍, അഡ്വ: സോഫിയ ശ്രീജിത്, ഗോപിക മനോജ്, പി.എം. കൃഷ്ണപ്രിയ, സിന്ധു ശശീന്ദ്രബാബു എന്നിവര്‍ പങ്കെടുത്തു