Post Header (woking) vadesheri

തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ ഉത്സവം

Above Post Pazhidam (working)

ഗുരുവായൂര്‍: കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ഉത്സവം ഏപ്രില്‍ 22 മുതൽ 29 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കു മെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ മഹാഗണപതി ഹോമ ത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുന്നത്. വൈകീട്ട് 6 ന് ക്ഷേത്രാങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ആദ്ധ്യാത്മിക കലാ സാംസ്‌ക്കാരിക പരിപാടികളുടെ ഉല്‍ഘാടനം ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിയ്ക്കും. ഉല്‍ഘാടന വേളയോടനുബന്ധിച്ച് ഗുരുവായൂര്‍ ജനാര്‍ദ്ദനന്‍ നെടുങ്ങാടി സ്മാരക പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അഷ്ടപദി ഗായിക മഞ്ജു രവീന്ദ്രന്റെ നേതൃത്വത്തില്‍ 101 .കലാകാരന്മാര്‍ ചേര്‍ന്നൊരുക്കുന്ന ‘മെഗാ സോപാനസംഗീതം’ അരങ്ങേറും .

Poonthanam

വെള്ളിയാഴ്ച്ച രാവിലെ ബ്രഹ്മകലാശാഭിക്ഷേകം നടക്കും രാത്രി 8 മണിക്ക് ഉത്സവ കൊടിയേറ്റം ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് നിര്‍വ്വഹിയ്ക്കും. . ശനിയാഴ്ച്ച ക്ഷേത്ര നാഗകാവില്‍ വിശിഷ്ട സര്‍പ്പബലിയും ഉണ്ടായിരിയ്ക്കും. ഉത്സവം 8-ാം വിളക്ക് ദിവസമായ ഏപ്രില്‍ 27 ന് താന്ത്രിക പ്രധാനമുള്ള ഉത്സവബലി നടക്കും. ഏപ്രില്‍ 28 ന് പള്ളിവേട്ടയും, ഏപ്രില്‍ 29 ന് വൈകീട്ട് 6 മണിക്ക് ഭഗവാന്‍, വാദ്യതാള മേള ങ്ങളുടെയും, ഗജവീരന്റെയും, താലപ്പൊലിയോടെ പുറത്തേക്ക് എഴുന്നെള്ളി ദേശത്ത് നിന്ന്പറകളും, മറ്റും സ്ഥീകരിച്ച് ഗുരുവായൂര്‍ മഞ്ജുളാല്‍ വലം വെച്ച് ഗുരുവായൂരപ്പനെ വണങ്ങി തിരിച്ചെത്തി രാത്രി 9 മണിക്ക് ആറാട്ട് നടക്കും. തുടര്‍ന്ന് കൊടി ഇറക്കത്തോടെ ഉത്സവാഘോഷത്തിന് സമാപനമാകും.

Vasudev Inn
Rugmani 700-200

ഉത്സവ ദിനങ്ങളില്‍ ക്ഷേത്രത്തിനകത്ത് നടത്തപ്പെടുന്ന ഉത്സവ തായമ്പകളില്‍ കോട്ടപ്പടി രാജേഷ് മാരാര്‍, മട്ടന്നൂര്‍ ശങ്കരന്‍ കൂട്ടി മാരാര്‍, ഗുരുവായൂര്‍ ഗോപന്‍മാരാര്‍ എന്നിവര്‍ അണിചേ രും. കോട്ടപ്പടി സന്തോഷ് മാരാര്‍ ഉത്സവമേളത്തിന് മുഖ്യപ്രമാണികനാകും. ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരി പ്പാട്, തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ഉത്സവ ചടങ്ങുകള്‍ നടക്കുന്നത്.

ഏപ്രില്‍ 24 മുതല്‍ 29 കൂടയുള്ള എല്ലാദിനങ്ങളിലും സോപാന സംഗീതം, നാരായണീയ പാരായണം, തിരുവാതിരകളി, നൃത്തനൃത്യങ്ങള്‍, ഓട്ടന്‍തുള്ളല്‍, ഭജന്‍സ്, ഗാനമേള തുടങ്ങി വിവിധ സമയങ്ങളില്‍ ആദ്ധ്യാത്മിക കലാവിരുന്നും ഉണ്ടായിരിക്കും
വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡണ്ട് ചന്ദ്രന്‍ ചങ്കത്ത്, വൈസ് പ്രസിഡണ്ട് ബാലന്‍ വാറണാട്ട്, ജോ: സെക്രട്ടറി രാജു കലാനിലയം, ഭരണസമിതി അംഗങ്ങളായ ശശി വാറണാട്ട്, ഗോപി മനയത്ത്, സി.വി. സന്തോഷ്‌കുമാര്‍, ഹരി കൂടത്തിങ്കല്‍, സന്തോഷ് ചീരേടത്ത്, ക്ഷേത്രം മാനേജര്‍ രാഘവന്‍ പെരുമ്പിള്ളി എന്നിവര്‍ പങ്കെടുത്തു

First Paragraph Jitesh panikar (working)