Post Header (woking) vadesheri

പിണറായിയുടെ മകൻ ഗുരുവായൂരിൽ ദർശനം നടത്തി , ചിത്രങ്ങൾ എടുത്ത മാധ്യമ പ്രവർത്തകനെ ആക്രമിച്ചു

Above Post Pazhidam (working)

ഗുരുവായൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍, കുടുംബ സമേതം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി; ഗുരുവായൂർ ദേവസ്വം ശ്രീവൽസം ഗസ്റ്റ് ഹൗസിൽ എത്തിയ വിവേക് കിരണിനെയും സംഘത്തെയും ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ .ബി. അരുണ്‍കുമാര്‍ സ്വീകരിച്ച് ദര്‍ശനത്തിനാനയിച്ചു .

Arya bhavan inner

വൈകീട്ട് അഞ്ചരയോടെ ക്ഷേത്രത്തില്‍ എത്തിയ വിവേക് കിരണ്‍ നടത്തിയ വഴിപാടുകളുടെ വിവരം ഒരിയ്ക്കലും മാധ്യമ പ്രവര്‍ത്തകരെ അറിയിയ്ക്കരുതെന്ന് ദേവസ്വം അധികൃതർ , ക്ഷേത്രം ക്ലര്‍ക്ക്മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയെന്നാണറിവ്.നാലമ്പലത്തിനകത്ത് കയറി സാഷ്ടാഗം നമസ്‌ക്കരിച്ച് കണ്‍നിറയെ ഭഗവാനെ തൊഴുതു . തുടര്‍ന്ന് ക്ഷേത്രത്തിനകത്തും, ചുറ്റമ്പലത്തിലുമുള്ള മുഴുവന്‍ ഉപദേവതകളേയും ദര്‍ശനം നടത്തിയ ശേഷമാണ് മടങ്ങിയത്.

Second Paragraph  Sarovaram(working)

മുഖ്യമന്ത്രിയുടെ മകനും കുടുംബവും ശ്രീവത്സത്തിനു മുന്നിലുള്ള സമീപം നിന്ന് ദേവസ്വം ജീവനക്കാരനൊപ്പം ഫോട്ടോ എടുക്കുന്നത് കണ്ട് ജനം ടിവി പ്രാദേശിക ലേഖകന്‍ രാജു ദൃശ്യങ്ങള്‍ പകര്‍ത്തി. മുഖ്യമന്ത്രിയുടെ മകനും കുടുംബവും ഗസ്റ്റ് ഹൗസിലേക്ക് നടന്നുപോകുന്ന ദൃശ്യങ്ങളും അദ്ദേഹം മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യയും കൂടെയുണ്ടായിരുന്ന മറ്റൊരാളും ഉടന്‍ സ്ഥലത്തെത്തുകയും ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു.

Third paragraph Saravan bhavan

ഇത് നിരസിച്ചു പുറ ത്തിറങ്ങിയ രാജുവിനെ പിന്തുടർന്ന് ഗണപതി ക്ഷേത്രത്തിന് സമീപം വെച്ച് വിവേകിന്റെ കൂടെ ഫോട്ടോ എടുത്ത ദേവസ്വം ജീവനക്കാരന്റെ സഹായത്തോടെ കഴുത്തിനു കുത്തി പിടിച്ചു തടഞ്ഞു വെച്ചു. സംഭവം അറിഞ്ഞെ ത്തിയ അഡ്മിനിസ്ട്രേറ്റർ തന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു എന്ന് രാജു പറഞ്ഞു. ഇത് സംബന്ധിച്ച് ചാനലുമായി ആലോചിച്ചു നാളെ പോലീസിൽ പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു .

First Paragraph Jitesh panikar (working)

അതെ സമയം സഖാക്കളുടെ മക്കൾ എന്തിന് തലയിൽ മുണ്ടിട്ട് ദർശനം നടത്തുന്നു എന്നാണ് ഭക്തർ ചോദിക്കുന്നത് . ഗുരുവായൂരിൽ ദർശനം നടത്തി എന്ന് പറഞ്ഞാൽ എന്താണ് തകരാർ . സെലിബ്രിറ്റികൾ എത്തുമ്പോൾ ഫോട്ടോ എടുക്കുന്നത് ഗുരുവായൂരിൽ സാധാരണ പതിവാണ് ഇതിൽഎന്തിനാണ് ആശങ്ക പെടുന്നത് കോടിയേരി രോഗ ശയ്യയിൽ കിടക്കുമ്പോൾ കുടുംബം രഹസ്യമായി ക്ഷേത്രം തന്ത്രി യെ സന്ദർശിച്ചു അദ്ദേഹത്തിന്റെ നിർദേശ പ്രകാരം ഗുരുവായുർ ക്ഷേത്രത്തിൽ വഴിപാടുകളും നടത്തിയിരുന്നു