
അക്ഷയ തൃതീയ , ഗുരുവായൂരിൽ 42.05 ലക്ഷം രൂപയുടെ ലോക്കറ്റ് വിൽപ്പന

ഗുരുവായൂർ : അക്ഷയ തൃതീയ ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ 37,84,000 രൂപയുടെ സ്വർണ ലോക്കറ്റ് വിൽപ്പന നടത്തി . 4,21,100 രൂപയുടെ വെള്ളി ലോക്കറ്റുകളുടെ വിൽപ്പനയും നടന്നു. സ്വർണം വെള്ളി ലോക്കറ്റുകളുടെ വിൽപ്പനയിലൂടെ 42,05,100 രൂപയാണ് ആ കെ ലഭിച്ചത്

. 24 കാരറ്റ് സ്വർണത്തിൽ അഞ്ച് ഗ്രാമിന്റെ മൂന്ന് ലോക്കറ്റിനാണ് ആവശ്യക്കാർ ഉണ്ടായത് 22 കാരറ്റ് സ്വർണത്തിൽ പത്ത് ഗ്രാമിന്റെ ആറു ലോക്കറ്റും, അഞ്ച് ഗ്രാമിന്റെ 11 എണ്ണവും , മൂന്ന് ഗ്രാമിന്റെ 15 ലോക്കറ്റും രണ്ട് ഗ്രാമിന്റെ 42 ലോക്കറ്റുകളും വിലപ്ന നടന്നു

ഇതിന് പുറമെ അഞ്ചു ഗ്രാമിന്റെ 248 വെള്ളി ലോക്കറ്റുകളുടെ വിൽപനയും നടന്നു മൊത്തം 259 ഗ്രാം സ്വർണമാണ് അക്ഷയ തൃതീയ ദിനത്തിൽ ക്ഷേത്രത്തിൽ വിലപ്ന നടത്തിയത് സ്വർണം വെള്ളി ലോക്കറ്റുകളുടെ വിൽപ്പനയിലൂടെ 42,05,100 രൂപയാണ് ആ കെ ലഭിച്ചത്

