Post Header (woking) vadesheri

മൊണാലിസ ഗർഭിണി , ഹാജരാക്കാൻ കഴിയില്ലെന്ന് മുഹമ്മദ് ഫർമാൻ

Above Post Pazhidam (working)

കൊച്ചി: കേരളത്തിൽ വിവാഹിതരായ കുംഭമേള വൈറൽ താരത്തെയും ഭർത്താവ് മുഹമ്മദ് ഫർമാനെയും കസ്റ്റഡിയിലെടുക്കാൻ കൊച്ചിയിലെത്തിയ മദ്ധ്യപ്രദേശ് പൊലീസ് സംഘം വെറുംകൈയോടെ മടങ്ങി. ഭാര്യമൊണാലിസ ഗർഭിണിയാണെന്നും ഉടൻ പൊലീസിന് മുന്നിൽ ഹാജരാകാൻ സാധിക്കില്ലെന്നും ഭർത്താവ് അറിയിച്ചതിന് പിന്നാലെയാണ് സംഘം കേരളം വിട്ടത്. മാർച്ച് 17ന് കൊച്ചിയിലെത്തിയ സംഘത്തിന് ഇരുവരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. വൈറൽ താരത്തിനെയും ഭർ‌ത്താവിനെയും സഹായിച്ച സുഹൃത്ത് ജോഷ്വയെ കണ്ടെത്താനുള്ള ശ്രമവും വിഫലമായി.

Poonthanam
Rugmani 700-200

ഭാര്യ ഗർഭിണിയാണെന്ന കാര്യം കൊച്ചിയിൽ തമ്പടിച്ച മദ്ധ്യപ്രദേശ് ഖർഗോണിലെ വനിത എസ്.ഐയെയാണ് മുഹമ്മദ് ഫർമാൻ അറിയിച്ചത്. തിരുവനന്തപുരം പൂവാർ അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തിൽ മാർച്ച് 11നായിരുന്നു വിവാഹം. പിന്നാലെയാണ് മകൾക്ക് 16 വയസ് മാത്രമാണ് പ്രായമെന്ന് ചൂണ്ടിക്കാട്ടി പിതാവ് മദ്ധ്യപ്രദേശ് പൊലീസിൽ പരാതിപ്പെട്ടതും മുഹമ്മദ് ഫർമാനെ പ്രതിയാക്കി പോക്സോ കേസ് രജിസ്റ്റർ ചെയ്തതും. തനിക്ക് പ്രായപൂർത്തിയായെന്നാണ് പെൺകുട്ടിയുടെ നിലപാട്.

Vasudev Inn

മദ്ധ്യപ്രദേശ് പൊലീസ് കൊച്ചിയിലെത്തിയപ്പോൾ സംരക്ഷണം തേടി പെൺകുട്ടി മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പൊലീസിനും കത്ത് നൽകിയിരുന്നു. മുഹമ്മദ് ഫർമാനെ ഏപ്രിൽ 20 വരെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവും മദ്ധ്യപ്രദേശ് പൊലീസിന്റെ നീക്കങ്ങൾക്ക് തടസമായി.