
കാവീട്പള്ളി തിരുനാൾ ആഘോഷിച്ചു

ഗുരുവായൂർ : കാവീട്പള്ളി തിരുനാൾ ആഘോഷിച്ചു.
രാവിലെ 10.30 ന് ആഘോഷമായ പെരുന്നാൾ കുർബാനക്ക് ഫാദർ അമൽ ചാഴൂർ മുഖ്യകാർമികനായി. ഫാദർ തോമസ് ഊക്കൻ സന്ദേശം നൽകി. ഫാദർ പ്രവീൺ പുത്തൻചിറക്കാരൻ സഹകാർമികനായി.

വൈകീട്ട് നടന്ന കുർബാനയ്ക്ക് . ഡോ. വർഗീസ് മേലിട്ട് പാലത്തിങ്കൽ കാർമികത്വം വഹിച്ചു. ഫാദർ ഒലിവർ ഇഞ്ചോടി, ഫാദർ സന്തോഷ് തോമസ് ഗോർഗള സഹകാർമികരായി. തുടർന്ന് നടന്ന പ്രദക്ഷിണത്തിന് വികാരി ഫാദർ ഫ്രാൻസിസ് നീലങ്കാവിൽ, തിരുനാൾ ജനറൽ കൺവീനർ സിയോജ് കെ ജെയിംസ്, ജോയിന്റ് കൺവീനർമാരായ ജയ്സൺ മുട്ടത്ത്,

ജോളി ബേബി, ട്രസ്റ്റി മാരായ സണ്ണി ചീരൻ, പി.ആർ.ഒ.എം.എഫ് ജോയ് പ്രതിനിധി സെക്രട്ടറി എം.ആർ ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി. നാളെ വൈകീട്ട് ഏഴിന് വോയിസ് ഓഫ് കാവീട് അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും

