
ഗുരുവായൂരിലെ ഊട്ടുപുര യന്ത്രവത്കൃതമാകുന്നു , ഇലയും അപ്രത്യക്ഷമാകും

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിന്റെ ഊട്ടുപുര അത്യാധുനിക മാക്കുന്നു . അരി കഴുകലും പച്ചക്കറി കഴുകലും യന്ത്രങ്ങൾ ചെയ്യും അത് പോലെ പാചകവും യന്ത്രങ്ങൾ ഏറ്റെടുക്കും. ഇലയിൽ ഭക്ഷണം നൽകുന്നത് നിറുത്തലാക്കി പ്ളേറ്റിൽ ആകും ഇനി ഭക്ഷണം നൽകുക .

പ്ളേറ്റ് കഴുകാനും യന്ത്രം എത്തും . വിളമ്പി കൊടുക്കുന്ന സംവിധാനത്തിനും അറുതിയാകുകയാണ് ആളുകൾ വരി നിന്ന് പ്ളേറ്റിൽ ഭക്ഷണം വാങ്ങണം . ഇലയിൽ സദ്യ വിളമ്പുമ്പോൾ മാലിന്യം കൊണ്ടുപോകാനായി നഗര സഭക്ക് വൻ തുക നൽകുന്നത് ഒഴിവാക്കുകയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് .

ഊട്ടു പുരയിൽ യന്ത്രവൽക്കരണത്തിനായി ദേവസ്വം സ്പോൺസർമാരെ കണ്ടെത്തി കഴിഞ്ഞു .

