Post Header (woking) vadesheri

ചത്തീസ്‌‌ഗ‌ഢിൽ പവർ പ്ലാന്റിൽ പൊട്ടിത്തെറി, പത്ത് മരണം, 15 പേർക്ക് പരിക്ക്

Above Post Pazhidam (working)

റായ്‌പുർ: പവർ പ്ലാന്റിലുണ്ടായ വൻ സ്‌ഫോടനത്തിൽ പത്ത് തൊഴിലാളികൾ കൊല്ലപ്പെട്ടു. ചത്തീസ്ഗഢിലെ ശക്തി ജില്ലയിലുള്ള വേദാന്ത ലിമിറ്റഡ് എന്ന പ്ലാന്റിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ 15ഓളം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചകഴിഞ്ഞാണ് ദാരുണ സംഭവം നടന്നത്

Arya bhavan inner

വൈകുന്നേരം അഞ്ച് മുതല്‍ പുലര്ച്ചെ ഒന്ന് വരെ വൈദ്യുതി നിയന്ത്രണം; ഗ്യാസുമില്ല ഇന്ധനവുമില്ല, ഭക്ഷണത്തിന് ആശ്രയം ഹോട്ടലുകള്‍ മാത്രം
ഇസ്ലാമാബാദ്: ഇറാൻ-യുഎസ് സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതോടെ കടുത്ത സാമ്പത്തിക

Second Paragraph  Sarovaram(working)

പ്ലാന്റിലെ ബോയിലർ ട്യൂബ് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. സ്‌ഫോടനത്തിന് പിന്നാലെ ജില്ലാ ഭരണകൂടവും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. പ്ലാന്റിനുള്ളിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിച്ചുവരികയാണ് അധികൃതർ.

Third paragraph Saravan bhavan

പരിക്കേറ്റ 15ഓളം പേരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. സ്‌ഫോടനം നടന്ന സമയത്ത് പ്ലാന്റിനുള്ളിൽ നിരവധി തൊഴിലാളികൾ ജോലിയിലുണ്ടായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കാൻ സാദ്ധ്യതയുള്ളതിനാൽ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നും വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്

First Paragraph Jitesh panikar (working)