Post Header (woking) vadesheri

ആവേശം നിറച്ച് സി എച്ച് റഷീദിന്റെ ചാവക്കാട് വെസ്റ്റ്  പര്യടനം

Above Post Pazhidam (working)

ചാവക്കാട് : യുഡിഎഫ് സ്ഥാനാർഥി സി എച്ച് റഷീദ് ചാവക്കാട് വെസ്റ്റ് മണ്ഡലത്തിൽ പര്യടനം നടത്തി. മണത്തല പള്ളിത്താഴത്തിൽ നിന്ന് ചാവക്കാട് യുഡിഎഫ് വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പര്യടനം ഗുരുവായൂർ നിയോജക യുഡിഎഫ് ചെയർമാൻ സി ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു.

യുഡിഎഫ് ചാവക്കാട് മേഖല ജനറൽ കൺവീനർ അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു . സംസ്ഥാന മഹിളാ ലീഗ് വൈസ് പ്രസിഡന്റ് അഡ്വ നഫീസ മുഖ്യ പ്രഭാക്ഷണം നടത്തി . കെ വി ഷാനവാസ് , കെ നവാസ് , എച്ച് എം നൗഫൽ , കെ കെ ഹംസക്കുട്ടി , ഫൈസൽ കാണാമ്പുള്ളി, അനിത ശിവൻ , സലീം , എം എസ് ശിവദാസ് , യൂനസ് മണത്തല, ഇസഹാഖ് മണത്തല , ഷിഹാബ് മണത്തല , സി പി കൃഷ്ണൻ , പി എം നാസർ , അബ്ദുൽ സലാം , അഷറഫ് ബ്ലാങ്ങാട്, എ എച്ച് റൗഫ് , ഹനീഫ ചാവക്കാട് , പി ടി ഷൗകത്ത്, പി കെ കബീർ , കെ എൻ സന്തോഷ് ,

റുക്കിയ ഷൗകത്ത് , കെ പി മുഹമ്മദ് അഷറഫ് , ഹാഹിജ മുസ്തഫ , ബുഷറ യുനസ് , രജനി കൃഷ്ണൻ കെ എച്ച് ജബ്ബാർ എന്നിവർ പര്യടനത്തിന് നേതൃത്വം വഹിച്ചു. മണത്തല പള്ളിത്താഴത്തിൽ നിന്ന് പുറപ്പെട്ട സ്ഥാനാർഥി പര്യടനം സ്വീകരണം ഏറ്റു വാങ്ങി കായൽ റോഡ് , ദ്വാരക , പതിനാലാം വാർഡ് , പുത്തൻകടപ്പുറം , ചീനിച്ചോട് , ആനത്തലമുക്ക് , മുട്ടിൽ , ജിലാനി നഗർ , കുഞ്ചേരി , മണത്തല സഹൃദയ നഗർ , ബ്ലാങ്ങാട് ബീച്ചിൽ സമാപിച്ചു .