സി പി എം, ബി ജെ പി ഡീലിന്റെ പരീക്ഷണശാല ഗുരുവായൂർ : എം എ: സമദ്.

Above Post Pazhidam (working)

ഗുരുവായൂർ : കേരളത്തിൽ അടുത്ത കാലത്ത് നടന്ന സി പി എം ബിജെപി ഡീലിന്റെ പരീക്ഷണശാലയാണ് ഗുരുവായൂർ എന്ന് എം എ സമദ് അഭിപ്രായപ്പെട്ടു. യു ഡി എഫ് സാരഥി സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആദ്ദേഹം.

Poonthanam

2021 ലെ നിയമ സഭ തെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥിയുടെ പത്രിക തള്ളിയത് സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പിന്റെ അഭാവം കൊണ്ടാണ്.ചരിത്രത്തിൽ ആദ്യമായാണ് ഒരു നിയമ ബിരുദധാരിയുടെ നമ്മനിർദേശ പത്രിക തള്ളി പോകുന്നത്.പിണറായി വിജയനും ബി ജെ പി നേതൃത്വവും തമ്മിൽ ഡീൽ തുടങ്ങിയത് അവിടെ നിന്നാണെന്നും പിന്നീട് ലോകസഭ തെരെഞ്ഞെടുപ്പിലെ സുരേഷ് ഗോപിക്ക് ലഭിച്ച 45000 വോട്ടിലേക്കുള്ള വർദ്ധനവ് ആ ഡീലിലെ പ്രത്യുപകാരമാണെന്നും സമദ് കൂട്ടിചേർത്തു

Vasudev Inn
Rugmani 700-200

തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി എ ഗോപപ്രതാപൻ അധ്യക്ഷനായി.വേലൂർ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. സ്ഥാനാർഥി സി ച്ച് റഷീദ് സംഗമത്തെ അഭിവാദ്യം ചെയ്തു..

സി എ മുഹമ്മദ് റഷീദ്, ആർ പി ബഷീർ,
ഉമ്മർ മുക്കണ്ടത്ത്,അഡ്വ മുഹമ്മദ് ഗസ്സാലി, പി വി ഉമ്മർ കുഞ്ഞി,ജലീൽ വലിയകത്ത്,അഡ്വ ഷിബു,അരവിന്ദൻ പല്ലത്ത്,വി എം മനാഫ്,റസ്‌ല റഹീം,ഹസ്സൻ തളികശ്ശേരി,ബഷീർ പൂക്കോട്,ആബിദ് കെ എച്ച്,ജിംഷി ബാബു,പി എം താഹ,ശ്രീഷ്മ ബാബുരാജ്,അഡ്വ ഷംസീറ അഷ്‌റഫ്‌,ആന്റോ തോമസ്,കെ വി സത്താർ,എം കെ ഷഹർബാൻ,കെ കെ ഹംസക്കുട്ടി,പി വി ബദറുദ്ധീൻ എന്നിവർ സംസാരിച്ചു.

First Paragraph Jitesh panikar (working)