പോലീസ് ജീപ്പും മിനിലോറിയും കൂട്ടിയിടിച്ച്  അഞ്ച് പേര്‍ക്ക് പരിക്ക്

Above Post Pazhidam (working)

ചാവക്കാട്: മടേക്കടവില്‍ ചാവക്കാട് പോലീസിന്റെ ജീപ്പും മിനിലോറിയും കൂട്ടിയിടിച്ച് നാല് പോലീസുകാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചക്ക് ഒന്നോടെയാണ് അപകടമുണ്ടായത്.

Poonthanam
Rugmani 700-200

പോലീസ് ജീപ്പിലുണ്ടായിരുന്ന ചാവക്കാട് സ്റ്റേഷനിലെ എസ്.ഐ.മാരായ പി.എ.അബ്ദുല്‍ ബാസിത്, എ.പി.ആഷിഫ്, എസ്.സുദര്‍ശന, ജീപ്പ് ഡ്രൈവര്‍ അമര്‍ അബ്ദുല്‍ മജീദ്, മിനി ലോറിയുടെ ഡ്രൈവര്‍ സാദിഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Vasudev Inn

എസ്.ഐ. അബ്ദുല്‍ ബാസിതിന്റെ വലതുകൈക്ക് പൊട്ടലുള്ളതിനാല്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് പോലീസ് അറിയിച്ചു. അപകടത്തില്‍ പോലീസ് ജീപ്പ് ഭാഗികമായി തകര്‍ന്നു. പരിക്കേറ്റവരെ ചാവക്കാട് ടോട്ടല്‍ കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.